Skip to content

ഏകദിന റാങ്കിങ്ങിൽ ഇന്ത്യക്ക് ഒന്നാമതെത്തണമെങ്കിൽ 

ശ്രീലങ്കയുമായുള്ള ഏകദിന പരമ്പര നാളെ ധർമശാലയിൽ തുടങ്ങും . ടെസ്റ്റ് സീരീസ് ഇന്ത്യ 1-0 ന് നേടിയിരുന്നു . 

നിലവിൽ ഏകദിന റാങ്കിങ്ങിൽ സൗത്ത് ആഫ്രിക്കക് പുറകിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ . 


ശ്രീലങ്കക്ക് എതിരായ ആദ്യ ഏകദിനത്തിൽ വിജയിക്കാനായാൽ ഇന്ത്യക്ക് ഒന്നാം സ്ഥാനത്ത് എത്താനാകും . 

പരമ്പര 3- 0 ന് വിജയിക്കകയാണെങ്കിൽ ഇന്ത്യക്കു പോയിന്റിലെ ലീഡ് ഉയർത്തി ഒന്നാം സ്ഥാനത്ത് തുടരാം .  

എന്നാൽ പരമ്പര ഇന്ത്യ 2-1 ന് ജയിക്കുകയാണെങ്കിൽ പോലും ഇന്ത്യയുടെ പോയിന്റ് 119 ആയി കുറയും . 

എന്നാൽ ശ്രീലങ്കയെ സംബന്ധിച്ചു ഈ സീരീസ് റാങ്കിങ്ങിൽ മാറ്റങ്ങൾ കൊണ്ടുവരില്ല . നിലവിൽ 83 പോയിന്റുമായി 8 ആം സ്ഥാനത്താണ് ശ്രീലങ്ക . 

പരമ്പര 3-0 ന് തോറ്റാലും പോയിന്റിൽ മാറ്റമില്ലാതെ അവർ 8 ആം സ്ഥാനത്ത് തന്നെ തുടരും . 3-0 ന് പരമ്പര ജയിച്ചാൽ പോയിന്റ് 87 ആയി ഉയരും എങ്കിലും 92 പോയിന്റ് ഉള്ള ബംഗ്ലാദേശിനെ മറികടക്കാൻ ആകില്ല . 

വിരാട് കോഹ്ലിക്ക്‌ വിശ്രമം അനുവധിച്ചതിനാൽ രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത് . ഇന്ത്യയുടെ 24 ആം ക്യാപ്റ്റൻ ആണ് രോഹിത് ശർമ്മ .