Skip to content

ഞങ്ങളെ നിരാശയാക്കിയത് നീയും നിന്റെ ടീമും ; ബെയർസ്റ്റോയ്ക്കെതിരെ വിമർശനവുമായി മുൻ താരം

ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയ്ക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോൺ. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ പരാജയത്തിന് പുറകെ നിരവധി പേർ ഇംഗ്ലണ്ടിന്റെ പതനത്തിനായി ആഗ്രഹിക്കുന്നുവെന്ന് ബെയർസ്റ്റോ അഭിപ്രായപെട്ടിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ വോണിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് ടീമിന് ഇത്രയും പിന്തുണ ഇതിനുമുൻപൊന്നും ലഭിച്ചിട്ടില്ലയെന്നും യഥാർത്ഥത്തിൽ നീയും നിന്റെ ടീമുമാണ് ഞങ്ങളെ നിരാശരാക്കിയതെന്നും രണ്ട് മത്സരത്തിൽ വിജയിച്ചാൽ സെമിയിൽ പ്രവേശിക്കാമെന്നും മൂന്ന് മത്സരത്തിൽ നിങ്ങൾ പരാജയപെട്ടത് മീഡിയയുടെ കുറ്റമല്ലെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിലൂടെ വോൺ പറഞ്ഞു.

നിലവിൽ ഏഴ് മത്സരത്തിൽ നിന്നും എട്ട് പോയിന്റ് നേടിയ ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് മത്സരത്തിലും വിജയിച്ചാൽ മാത്രമേ സെമിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. ശക്തരായ ഇന്ത്യയും ന്യൂസിലാൻഡുമാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.