Skip to content

ഡബിൽ സെഞ്ച്വറിക്ക് പിന്നാലെ റെക്കോർഡുകളുടെ പെരുമഴയും

ശ്രീലങ്കക്കെതിരായ മുന്നാം ടെസ്റ്റിൽ നേടിയ ആറാം ഡബിൽ സെഞ്ച്വറിക്ക് പിന്നാലെ കോഹ്‌ലിയെ തേടി എത്തിയത് നിരവധി റെക്കോർഡുകലാണ് .ഈ പരമ്പരയിലെ രണ്ടാം ഡബിൽ  സെഞ്ച്വറി കൂടിയാണ് കോഹ്ലി നേടിയത് .

ഇന്ന് കോഹ്ലി നേടിയ റെക്കോർഡുകൾ 

1. ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഡബിൽ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ സച്ചിനും സെവാഗിനുമൊപ്പം മുന്നിൽ നിൽക്കുന്നു [ 6 ഡബിൽ സെഞ്ച്വറി ]

2. ടെസ്റ്റിൽ ഏറ്റവും കൂടുതൽ ഡബിൽ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ , ലാറയുടെ റെക്കോർഡാണ്  മറികടന്നാണ് കോഹ്ലി ഈ നേട്ടം കരസ്ഥമാക്കിയത് .

3. ഒരു വർഷത്തിൽ 3 ഡബിൽ സെഞ്ച്വറി നേടിയ താരം . ഇൗ നേട്ടം രണ്ടു തവണ കോഹ്ലി നേടി .

ഇൗ നേട്ടത്തിന് പിന്നാലെ നിരവധി താരങ്ങൾ ആൺ കോഹ്ലി പ്രശംസിച്ച് കൊണ്ട് ട്വിറ്ററിൽ പോസ്റ്റ് ഇട്ടത് .