Skip to content

ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് റെക്കോർഡ് നേട്ടത്തിന് പിന്നാലെ രഹാനെയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് അശ്വിൻ – കാരണം ഇതാണ് 

ഡെനിസ് ലില്ലി യെ മറികടന്ന് ഏറ്റവും വേഗത്തിൽ 300 വിക്കറ്റ് റെക്കോർഡ് നേട്ടത്തിന് പിന്നാലെയാണ് രഹാനെയ്ക്ക് നന്ദി പ്രകടനവുമായി അശ്വിൻ എത്തിയത് .മത്സരത്തിന് ശേഷം സംസാരിക്കവേയാണ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത് .
ഇൗ റെക്കോർഡ് നേട്ടത്തിന് പിന്നിലുള്ള രഹസ്യം എന്തെന്ന് എന്ന ചോദ്യത്തിന് മറുപിയായാണ് ഇക്കാര്യം പറഞ്ഞത്.അശ്വിന്റെ മറുപടി ഇങ്ങനെ ആയിരുന്നു –
“ഇൗ നേട്ടത്തിന് പിന്നിൽ ഒരു രഹസ്യവും ഇല്ല , പക്ഷേ ഈ റെക്കോർഡ് നേടാൻ എന്നെ കൂടുതൽ സഹായിച്ചത് രഹാനെയാണ് .എന്റെ വിക്കറ്റിൽ കൂടുതലും രഹാനെയുടെ ക്യാച്ചുകളാണ് “