Skip to content

ഏറ്റവും വേഗത്തിൽ 3000 ടെസ്റ്റ് റൺസ് തികച്ച ക്യാപ്റ്റൻമാർ 

ഏറ്റവും വേഗത്തിൽ 3000 ടെസ്റ്റ് റൺസ് തികച്ച ക്യാപ്റ്റൻമാർ ആരൊക്കെ എന്നു നോക്കാം 

5. വിരാട് കൊഹ്‌ലി 


50 ഇന്നിങ്‌സുകളിൽ നിന്നാണ് കോഹ്ലി ക്യാപ്റ്റൻ ആയി 3000 റൺസ് തികച്ചത് . ക്യാപ്റ്റൻ ആയ ശേഷം 13 സെഞ്ചുറികൾ കോഹ്ലി ടെസ്റ്റിൽ നേടിയിട്ടുണ്ട് . നിലവിൽ ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്താണ് കോഹ്ലി . 

4. സ്റ്റീവ് സ്മിത്ത് 



49 ഇന്നിങ്‌സുകളിൽ ആണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്മിത്ത് ക്യാപ്റ്റനായി 3000 റൺസ് തികച്ചത് . ക്യാപ്റ്റൻ ആയി 13 സെഞ്ചുറികളും 10 ഫിഫ്റ്റിയും സ്മിത്ത് നേടിയിട്ടുണ്ട് . 2015 മുതൽ സ്മിത്ത് ആണ് icc ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമൻ . 

3. ഗ്രഹാം ഗൂച് 


49 ഇന്നിംഗ്സുകളിൽ നിന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ Graham Gooch 3000 ടെസ്റ്റ് റൺസ് നേടിയത് .

2. മഹേള ജയവർധനെ

48 ഇന്നിംഗ്സുകളിൽ നിന്ന് 3000 ടെസ്റ്റ് റൺസ് നേടിയ ശ്രീലങ്കൻ ജയവർദ്ധനെ ആണ് ഏറ്റവും വേഗത്തിൽ 3000 ടെസ്റ്റ് റൺസ് നേടിയ രണ്ടാമത്തെ ക്യാപ്റ്റൻ . 

1. ഡോൺ ബ്രാഡ്മാൻ 


ഇപ്പോഴും ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാന്റെ പേരിലാണ് ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന ക്യാപ്റ്റൻ എന്ന റെക്കോർഡ് . വെറും 37 ഇന്നിങ്സിൽ നിന്നാണ് അദ്ദേഹം 3000 ടെസ്റ്റ് റൺസ് നേടിയത് .