Skip to content

മകൻ ഇന്ത്യൻ ടീമിലെത്തിയിട്ടും  അമ്മ സന്തോഷിച്ചില്ല ; എഞ്ചിനീറിങ്ങിന്റെ സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന് പറഞ്ഞ് അമ്മ എപ്പോഴും വിഷമിച്ചിരുന്നു  ; വെളിപ്പെടുത്തലുകളുമായി കെഎൽ രാഹുൽ

തന്റെ മകൻ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്നത് കാണുക എന്നത് ഏതൊരു ഇന്ത്യകാരന്റെയും സ്വപ്നമായിരിക്കും . എന്നാൽ ഇന്ത്യൻ താരം കെ.എൽ രാഹുലിന്റെ മാതാപിതാക്കൾക്ക് അങ്ങനെയല്ല , മകൻ ഇന്ത്യയ്ക്ക് വേണ്ടി നേട്ടങ്ങൾ കൊയ്യുമ്പോഴും അവർ മകൻ എൻജിനീയറിങ് സർട്ടിഫിക്കറ്റ് ഇല്ലല്ലോയെന്ന വിഷമത്തിലായിരുന്നു .
ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടിയപ്പോഴൊന്നും സന്തോഷിക്കാത്ത അവർ രാഹുലിന് റിസർവ് ബാങ്ക് ജോലി ലഭിച്ചപ്പോൾ മാത്രമാണ് സന്തോഷിച്ചത് .

https://youtu.be/pcoX9Y3S_14

ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരൺ പരിപാടിക്കിടെയാണ് ജീവിതത്തിലെ രസകരമായ സംഭവങ്ങൾ രാഹുൽ വെളിപ്പെടുത്തിയത് . രാഹുലിനോടൊടൊപ്പം ഇന്ത്യൻ താരം ഹർദ്ദിക്‌ പാണ്ഡ്യയും പരിപാടിയിൽ അതിഥിയായി എത്തിയിരുന്നു .

പ്രഫസർമാരായ മാതാപിതാക്കൾക്ക് സഹോദരിയെ പോലെ രാഹുലും എൻജിനിയർ ആകുന്നത് കാണാനായിരുന്നു ആഗ്രഹം . എൻജിനിയറിങ് ഉപേക്ഷിച്ച് ക്രിക്കറ്റിലേക്ക് തിരിഞ്ഞ രാഹുലിന്റെ തീരുമാനത്തോട് വീട്ടുകാർക്ക് വിയോജിപ്പായിരുന്നു .

” എൻജിനിയറിങ് പൂർത്തിയാക്കാത്തതിനെ ചൊല്ലി ‘അമ്മ എപ്പോഴും വേവലാതിപെട്ടിരുന്നു . രണ്ട് വർഷം റിസർവ് ബാങ്കിൽ ജോലി ലഭിച്ചപ്പോഴാണ് അവർ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ” . രാഹുൽ പറയുന്നു.