Skip to content

ഇൗ റെക്കോർഡ് നേടാതെ കോഹ്ലി മടങ്ങേണ്ടി വരുമോ ??

കരിയറിലെ മികച്ച ഫോമിലുടെ കടന്ന് പോകുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് ഈ റെക്കോർഡ് നേടാതെ സൗത്ത് ആഫ്രിക്കയിൽ നിന്ന് മടങ്ങേണ്ടി വരുമോ ? . ഒരു പര്യടനത്തിൽ 1000 റൺസ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന റെക്കോർഡാണ് 129 റൺസ് അകലെ കോഹ്‌ലിയെ കാത്ത് നിൽക്കുന്നത് . ക്രിക്കറ്റ് ചരിത്രത്തിൽ ഇതിന് മുമ്പ് സർ വിവിയൻ റിച്ചാർഡ് മാത്രമാണ് ഒരു പര്യടനത്തിൽ 1000 റൺസ് തികച്ചത് . 1976 ലെ ഇംഗ്ലണ്ട് പര്യടനത്തിലാണ്‌ ഈ റെക്കോർഡ് സ്വന്തമാക്കിയത് . 4 ടെസ്റ്റ് മത്സരത്തിൽ നിന്ന് 829 റൺസും 3 ഏകദിനത്തിൽ നിന്ന് 216 റൺസും .

സർ ഡോൺ ബ്രാഡ്മാൻ പോലും ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല . ബ്രാഡ്മാന്റെ ഒരു പര്യടനത്തിലെ ഉയർന്ന റൺസ് 974 ആണ് . 1930 ൽ ഇംഗ്ലണ്ടിന് എതിരായ 5 ടെസ്റ്റ് മത്സരത്തിൽ നിന്നാണ് ബ്രാഡ്മാൻ ഈ റൺസ് നേടിയത് . അവസാന T20 മത്സരത്തിൽ നിന്ന് കോഹ്‌ലിക്ക് ഈ റെക്കോർഡ് നേടാൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം .