Skip to content

2017  ഏകദിനത്തിൽ ഏറ്റവും കൂടുതൽ 4 അടിച്ച 5 താരങ്ങൾ

1. വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റില് മുന്നിൽ . കോഹ്ലി ഈ വർഷം അടിച്ചു കൂട്ടിയത് 136 ഫോറുകളാണ് . 26 ഇന്നിങ്സുകളിൽ നിന്നാണിത് . അതേ സമയം കോഹ്ലി തന്റെ ഏകദിന കരിയറിൽ അടിച്ചു കൂട്ടിയത് 839 ഫോറുകളാണ് .

2. ധവാൻ ഇക്കൊല്ലം 22 ഇന്നിങ്സിൽ നിന്ന് അടിച്ചു കൂട്ടിയത് 124 ഫോറുകളാണ് . ഏകദിനത്തിൽ ഇക്കൊല്ലം 960 റൺസ് നേടി . ധവാൻ ഇക്കൊല്ലം നേടിയ റൺസിൽ 51.1 % ശതമാനവും ഫോർ വഴിയാണ് . ഇതുവരെ ഏകദിനത്തിൽ 487 ഫോർ അടിച്ചു .

3. ശ്രീലങ്കൻ താരം തരംഗയാണ് മൂന്നാമത് . 25 ഇന്നിങ്സിൽ നിന്ന് 123 ഫോറുകൾ അടിച്ചു . ഏകദിന കരിയറിൽ 765 ഫോറുകൾ സ്വന്തമാക്കി .

4. രോഹിത് ശർമയാണ് നാലാമൻ . ഇക്കൊല്ലം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സ് അടിച്ച താരം കൂടിയാണ് രോഹിത് ശർമ . ഇക്കൊല്ലം അടിച്ചത് 116 ഫോറുകളും 46 സിക്സും . രോഹിത് ശർമ ഇക്കൊല്ലം ഏകദിനത്തിൽ ബൗണ്ടറിയിലുടെ മാത്രം നേടിയത് 740 റൺസാണ് [ 57%] .

5. അഞ്ചാമൻ സൗത്ത് ആഫ്രിക്കൻ ഓപ്പണിങ് ബാറ്റ്സ്മാൻ ഡി കോക്കാണ് . 19 ഇന്നിങ്സിൽ നിന്ന് 106 ഫോർ അടിച്ചു . ഏകദിനത്തിൽ ഇക്കൊല്ലം 956 റൺസ് നേടി .