Skip to content

ബ്രാഡ്മാന് പോലും നേടാൻ കഴിയാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡുകൾ ഓരോന്നായി കീഴടക്കുകയാണ് ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് . ഇന്ന് നേടിയ സെഞ്ചുറിയോടെ സ്റ്റീവ് സ്മിത്ത് തന്റെ കരിയറിലെ 23 ആം സെഞ്ചുറി തികച്ചു . 2017 ൽ ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്സ്മാനും സ്മിത്ത് തന്നെയാണ് . 

ഈ വർഷം 76.75 ശരാശരിയിൽ 1305 റൺസ് സ്റ്റീവ് സ്മിത്ത് നേടി ഇതോടെ ടെസ്റ്റിൽ തുടർച്ചയായ 4 വർഷം 70 ന് മുകളിൽ ശരാശരിയിൽ 1000 റൺസ് നേടുന്ന ബാറ്റ്‌സ്മാൻ ആയി സ്മിത്ത് മാറി .
2014 – 1146 – 81.85

2015- 1474 – 73.70

2016 – 1079 – 71.93

2017 – 1305 – 76.75

ടെസ്റ്റിൽ തന്റെ ആദ്യ സെഞ്ചുറി നേടാൻ 11 മത്സരങ്ങൾ വേണ്ടി വന്ന സ്മിത്ത് തുടർന്നുള്ള 49 മത്സരങ്ങളിൽ നിന്നും 23 സെഞ്ചുറി നേടി .