Skip to content

റെക്കോർഡുകൾ തിരുത്തി ബിഗ് ബാഷ് തുടങ്ങി 

വുമൺ’സ് ബിഗ് ബാഷ് ലീഗ് മൂന്നാം സീസൺ റെക്കോർഡ് കൂടി തുടക്കം. സിഡ്നി തൻഡേഴ്സും മെൽബൺ റെനെഗറ്റീസും തമ്മിലുള്ള ആദ്യ മത്സരത്തിൽ ആറു വിക്കറ്റ് നഷ്ടത്തിൽ സിഡ്നി 200 റൺസ് നേടി. വുമൺസ് ബിഗ് ബാഷിൽ ആദ്യം ആയാണ് ഒരു ടീം 200 റൺസ് നേടുന്നത് .

ആദ്യ സീസണിൽ ബ്രിസ്‌ബേൻ ഹീറ്റ് നേടിയ 193 റൺസായിരുന്നു ഇതിനു മുൻപ് ഏറ്റവും ഉയർന്ന ബിബിൽ സ്കോർ. 55 റൺസ് നേടിയ റേച്ചൽ ഹേൻസാണ് സിഡ്നി ടീമിന്റെ ടോപ് സ്‌കോറർ 

അവസാന അഞ്ചോവറുകളിൽ 17 പന്തിൽ 47 റൺസ് എടുത്ത കെയ്റിയുടെയും 13 പന്തിൽ 25 റൺസ് എടുത്ത ഫറലിന്റെയും മികവിൽ 83 റൺസാണ് സിഡ്നി അടിച്ചെടുത്തത്