Skip to content

അർണോൾഡിനെ ട്രോളി  ലക്ഷ്മൺ 

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയുടെ പ്രവചനം നടത്തി പൊല്ലാപ്പ് പിടിച്ചിരിക്കുകയാണ് മുൻ ശ്രീലങ്കൻ താരവും കമന്ററുമായ  റസ്സൻ അർണോൾഡ്‌ . 


വരാനിരിക്കുന്ന പരമ്പര 5-0  എന്ന നിലയിൽ ഏകപക്ഷീയമായിരിക്കില്ലെന്നായിരുന്നു അർണോൾഡിന്റെ പ്രവചനം .അടുത്തിടെ ഇന്ത്യ ശ്രീലങ്കയിൽ വെച്ച് നടന്ന ഏകദിന പരമ്പര 5-0  തൂത്ത് വാരിയിരുന്നു . ഇതിന്റെ പശ്ചാതതലത്തിൽ ആയിരുന്നു അർണോൾഡ് പ്രവചിച്ചത് .

പ്രവചനം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത അർണോൾഡിൻ മറുപടിയായി എത്തിയത് മുൻ ഇന്ത്യൻ താരം ലക്ഷ്മൺ ആയിരുന്നു . ” അർണോൾഡിന്റെ പ്രവചനം സത്യമായിരിക്കും കാരണം 3 മത്സരമുള്ള പരമ്പരയിൽ 5-0 പരമ്പര നേടാൻ പറ്റില്ല ” . എന്നായിരുന്നു ലക്ഷ്മണിന്റെ മറുപടി .

നാളെയാണ് ഇന്ത്യ ശ്രീലങ്ക പരമ്പരയിലെ ആദ്യ മത്സരം . കോഹ്ലിയുടെ അഭാവത്തിൽ രോഹിത് ശർമയാണ് ടീമിനെ നയിക്കുന്നത് . നേരത്തെ 1-0 ടെസ്റ്റ് പരമ്പര സ്വന്താക്കിയിരുന്നു