Skip to content

തിരിച്ചുവരവിൽ തിളങ്ങി ചഹാൽ ; ഓസ്‌ട്രേലിയ 230 ന് പുറത്ത്

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 48.4 ഓവറിൽ 230 റൺസ് എടുക്കുന്നതിനിടെ ആതിഥേയർക്ക് മുഴുവൻ വിക്കറ്റുകളും നഷ്ടമായി . തിരിച്ചുവരവ് മത്സരത്തിൽ ചഹാൽ നടത്തിയ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത് . പത്തോവറിൽ 42 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റുകൾ ചഹാൽ വീഴ്ത്തി . ഭുവനേശ്വർ കുമാർ, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി മികച്ച പിന്തുണ നൽകി .

പീറ്റർ ഹാൻഡ്സ്‌കോംബിന്റെ അർധസെഞ്ചുറിയാണ് ഓസ്‌ട്രേലിയയെ വൻതകർച്ചയിൽ നിന്നും കരകയറ്റിയത് .63 പന്തിൽ 58 റൺസ് നേടിയാണ് ഹാൻഡ്സ്‌കോംബ് മടങ്ങിയത് . ഖവാജ 34 ഉം ഷോൺ മാർഷ് 39 ഉം മാക്‌സ്‌വെൽ 26 ഉം റൺസ് നേടി പുറത്തായി . പരമ്പരയിൽ തുടർച്ചയായി മൂന്നാം തവണയും ക്യാപ്റ്റൻ ഫിഞ്ചിനെ ഭുവനേശ്വർ കുമാർ പുറത്താക്കി . പരമ്പരയിൽ ഓരോ മത്സരങ്ങൾ വീതം വിജയിച്ച് ഒപ്പത്തിനൊപ്പമാണ് ഇരുടീമുകളും .