Skip to content

പരിക്ക് തിരിച്ചടിയായി ; സ്റ്റീവ് സ്മിത്തിന് പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ടമായേക്കും

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് നേരിടുന്ന മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന് വീണ്ടും തിരിച്ചടി . വിലക്ക് നീക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയർ ലീഗും പാകിസ്ഥാൻ സൂപ്പർ ലീഗും നഷ്ട്ടമാകും . ബംഗ്ലാദേശ് പ്രീമിയർ ലീഗിനിടെ പരിക്ക് മൂലം ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയ സ്റ്റീവ് സ്മിത്ത് സർജറിക്ക് വിധേയമാകും സ്മിത്തിന് ആറ് ആഴ്ച്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ലോകകപ്പ് വരാനിരിക്കെ ഫോം വീണ്ടെടുക്കാനുള്ള ഇത്തരം അവസരങ്ങൾ നഷ്ട്ടമാകുന്നത് സ്മിത്തിന് തിരിച്ചടിയാകും . എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ സ്മിത്ത് കളിക്കുമോയെന്ന കാര്യവും തീർച്ചയായിട്ടില്ല . ഐപിഎൽ ലേലത്തിന് മുൻപായി സ്മിത്തിനെ രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരുന്നു .

പാകിസ്ഥാൻ സൂപ്പർ ലീഗിൽ ആറാം ടീമാണ് സ്മിത്തിനെ സ്വന്തമാക്കിയത് . മാർച്ച് 28 നാണ് സ്മിത്തിന്റെയും ഡേവിഡ് വാർണറിന്റെയും വിലക്ക് അവസാനിക്കുന്നത് .