Skip to content

ബുംറയെ അനുകരിക്കാൻ ശ്രമിക്കുന്ന ഓസീസ് ബാലൻ ; അഭിനന്ദനവുമായി ബുംറ

ഓസ്‌ട്രേലിയൻ സീരീസിലെ മികച്ച പ്രകടനം നിരവധി ആരാധകരെയാണ് ബുംറയ്ക്ക് നേടി കൊടുത്തത് . ബോളിങ്ങിലെ കൃത്യതയും വേഗതയെയും അഭിനന്ദിച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്തെത്തിയത് . ടെസ്റ്റ് സീരീസിലെ ബുംറയുടെ കൃത്യതയാർന്ന ഡെലിവേറികൾ ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാരെ നന്നായി വെള്ളം കുടിപ്പിച്ചു . ഇന്ത്യയിൽ മാത്രമല്ല ഓസ്‌ട്രേലിയയിലും ബുംറയ്ക്ക് ആരാധകരുണ്ടെന്നതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ .

https://twitter.com/c_u_r_t_o/status/1082807510967345152?s=19

ബുംറയുടെ വ്യത്യസ്തമായ ആക്ഷൻ അനുകരിക്കാൻ ശ്രമിക്കുന്ന ഓസീസ് ബാലന്റെ വിഡിയോയാണ് വൈറലായത് . മൈക്കല്‍ കര്‍ട്ടിന്‍ എന്നയാള്‍ ട്വിറ്ററിലാണ് ഈ ബാലന്‍റെ വീഡിയോ പങ്കുവെച്ചത്. നിങ്ങളുടെ വലിയ പരമ്പര ജയത്തിന്‍റെ ഏക പ്രശ്‌നം, അടുത്ത തലമുറയിലെ ഓസീസ് പേസര്‍മാരെ പ്രചോദിപ്പിക്കാന്‍ കഴിഞ്ഞുവെന്നതാണെന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. തന്നെ അനുകരിക്കാൻ ശ്രമിക്കുന്ന ബാലന്‍റെ വീഡിയോ കണ്ട് ബൂംറയും ബാലന് ആശംസകളുമായി രംഗത്തെത്തി.