Skip to content

കോഹ്ലികാണിച്ചത് അനാദരവ് ഇന്ത്യൻ ക്യാപ്റ്റനെതിരെ മിച്ചൽ ജോൺസൺ

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ കടുത്ത ഭാഷയിൽ വിമർശിച്ച് മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ ജോൺസൺ . മത്സരത്തിനിടയിൽ ടിം പെയ്നും വിരാട് കോഹ്ലിയും തമ്മിലുള്ള തർക്കം നിരവധി ചർച്ചകൾക്ക് വഴിവെച്ചിരുന്നു . ടീം പെയ്നെ വെറുമൊരു സ്റ്റാൻഡ് ഇൻ ക്യാപ്റ്റൻ എന്ന് വിളിച്ച് കോഹ്ലി അപമാനിച്ചുവെന്ന് മത്സരശേഷം ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു എന്നാൽ ബിസിസിഐ ഇക്കാര്യം പാടെ നിഷേധിച്ചിരുന്നു .” മത്സരശേഷം എല്ലാവരും കണ്ണിൽ നോക്കി കൈകൊടുത്ത് സന്തോഷപൂർവ്വം പിരിയുകയാണ് പതിവ് എന്നാൽ പെർത്തിലെ മത്സരശേഷം കോഹ്ലി അതിന് മുഖത്ത് നോക്കാതെയാണ് ടിം പെയ്ന് കൈകൊടുത്ത് പിരിഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം അത് അനാദരവാണ് . ”

“മത്സരത്തിൽ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം വിരാട് കോഹ്ലിയാണ് എന്നാൽ ഈ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റനെ അല്പബുദ്ധിയുള്ളവനായാണ് എനിക്ക് തോന്നിയത് ” മിച്ചൽ ജോൺസൺ പറഞ്ഞു ..

മത്സരത്തിൽ 146 റൺസിനാണ് ഓസ്‌ട്രേലിയ വിജയിച്ചത് . വിജയത്തോടെ പരമ്പരയിൽ ഇന്ത്യക്കൊപ്പം ഓസ്‌ട്രേലിയ എത്തിയിരുന്നു . ഡിസംബർ 26 ന് മെൽബണിലാണ് പരമ്പരയിലെ മൂന്നാം മത്സരം .