Skip to content

Sourav Ganguly

ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

വിരാട് കോഹ്ലിയും ബിസിസിഐയും തമ്മിലുള്ള തർക്കത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും വിരാട് കോഹ്ലിയെ ബിസിസിഐ ഒഴിവാക്കിയതോടെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിനുപിന്നാലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ശേഷം ഇന്ത്യൻ… Read More »ബിസിസിഐയുടെയും സെലക്ടർമാരുടെയും തീരുമാനം ശരിയായിരുന്നു, കോഹ്ലി ബിസിസിഐ തർക്കത്തിൽ ഗൗതം ഗംഭീർ

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ കോഹ്ലിയുടെ സ്ഥാനം എവിടെ, വിലയിരുത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ ക്യാപ്റ്റൻസിയെ വിലയിരുത്തി മുൻ ഇന്ത്യൻ താരവും കമൻ്റെറ്ററുമായ സഞ്ജയ് മഞ്ജരേക്കർ. എക്കാലത്തേയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരുടെ പട്ടികയിൽ വിരാട് കോഹ്ലിയുടെ സ്ഥാനം എവിടെയാണെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ മഞ്ജരേക്കർ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക്… Read More »ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ കോഹ്ലിയുടെ സ്ഥാനം എവിടെ, വിലയിരുത്തി മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

കോഹ്ലിയും ധോണിയുമില്ല, എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

ക്രിക്കറ്റ് ചരിത്രത്തിലെ തൻ്റെ ഏറ്റവും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. പ്രമുഖ വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഏറ്റവും മികച്ച ഇലവൻ സച്ചിൻ ടെണ്ടുൽക്കർ തിരഞ്ഞെടുത്ത്. ഇന്ത്യയെ മൂന്ന് തവണ ഐസിസി കിരീടനേട്ടത്തിലെത്തിച്ച എം എസ്… Read More »കോഹ്ലിയും ധോണിയുമില്ല, എക്കാലത്തെയും മികച്ച പ്ലേയിങ് ഇലവൻ തിരഞ്ഞെടുത്ത് സച്ചിൻ ടെണ്ടുൽക്കർ

എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയുടെയും മഹേന്ദ്ര സിങ് ധോണിയുടെയും കീഴിൽ കളിച്ചതിൻ്റെ അനുഭവം പങ്കുവെച്ച് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. 1998 ൽ തൻ്റെ പതിനേഴാം വയസ്സിൽ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച ഹർഭജൻ സിങ് ഡിസംബർ 24 ന് പ്രൊഫഷണൽ… Read More »എന്നെ ഞാനാക്കിയത് അദ്ദേഹമാണ്, ഗാംഗുലിയുടെയും ധോണിയുടെയും ക്യാപ്റ്റൻസിയെ കുറിച്ച് മനസ്സുതുറന്ന് ഹർഭജൻ സിങ്

അത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം, സൗരവ് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിലേത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനമായിരുന്നുവെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. 2017 ൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിലും ഐസിസി ഏകദിന ലോകകപ്പിലും കിരീടം നേടുവാൻ സാധിച്ചില്ലയെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചതെന്നും എന്നാൽ… Read More »അത് കഴിഞ്ഞ അഞ്ച് വർഷത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം, സൗരവ് ഗാംഗുലി

ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഇന്ത്യൻ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. സൗത്താഫ്രിക്കൻ പര്യടനത്തിന് മുൻപായാണ് അപ്രതീക്ഷിതമായി വിരാട് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്നും ഒഴിവാക്കി രോഹിത്… Read More »ഏകദിന ക്യാപ്റ്റൻസിയിൽ നിന്നും കോഹ്ലിയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

മഹേന്ദ്ര സിങ് ധോണിയെ വലിയ പ്ലേയറാക്കി മാറ്റിയതിന് പിന്നിൽ മുൻ ഇന്ത്യൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. സൗരവ്‌ ഗാംഗുലി അന്ന് ആ തീരുമാനം എടുത്തില്ലായിരുന്നുവെങ്കിൽ ധോണിയ്ക്ക് ഇത്രത്തോളം വലിയ താരമാകുവാൻ സാധിക്കുകയില്ലായിരുന്നുവെന്നും വീരേന്ദർ… Read More »ഗാംഗുലി അന്നതിന് തയ്യാറായില്ലയെങ്കിൽ എം എസ് ധോണി വലിയ താരമാവുകയില്ലായിരുന്നു, വീരേന്ദർ സെവാഗ്

ഈ ടീമിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം മാത്രം, വെങ്കടേഷ് അയ്യർ

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചൈസിയുടെ ഭാഗമാകാൻ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്ന് യുവതാരം വെങ്കടേഷ് അയ്യർ അതിന് കാരണം സൗരവ് ഗാംഗുലിയായിരുന്നുവെന്നും തന്റെ ജീവിതത്തിൽ വളരെയധികം സ്വധീനം ഗാംഗുലി ചെലുത്തിയൂട്ടുണ്ടെന്നും മുംബൈ ഇന്ത്യനെതിരായ മത്സരശേഷം വെങ്കടേഷ് അയ്യർ പറഞ്ഞു… Read More »ഈ ടീമിന്റെ ഭാഗമാകാൻ തന്നെയായിരുന്നു ആഗ്രഹം, കാരണം അദ്ദേഹം മാത്രം, വെങ്കടേഷ് അയ്യർ

ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

മഹേന്ദ്ര സിങ് ധോണിയോ സൗരവ്‌ ഗാംഗുലിയോ ഇവരിൽ ആരാണ് മികച്ച ക്യാപ്റ്റൻ ? ഇന്ത്യൻ ആരാധകർക്കിടയിൽ തർക്കങ്ങൾക്ക് വഴിവെക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ ഇരുവരിൽ നിന്നും മികച്ച ക്യാപ്റ്റനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് മികച്ച… Read More »ധോണിയോ ഗാംഗുലിയോ ആരാണ് മികച്ച ക്യാപ്റ്റൻ, വീരേന്ദർ സെവാഗ് പറയുന്നു

2013 ന് ശേഷം ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ധോണിയെ ഉപദേശകനായി ടീമിൽ എത്തിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ഗാംഗുലി

ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഉപദേശകനായി മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിയമിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മികച്ച റെക്കോർഡാണ് ടി20 ക്രിക്കറ്റിൽ ധോണിയ്ക്ക് ഉള്ളതെന്നും ടൂർണമെന്റിൽ ടീമിനെ സഹായിക്കാൻ ധോണിയ്ക്ക് സാധിക്കുമെന്നും… Read More »2013 ന് ശേഷം ഐസിസി ട്രോഫി നേടാൻ സാധിച്ചിട്ടില്ല, ധോണിയെ ഉപദേശകനായി ടീമിൽ എത്തിച്ചതിന് പിന്നിലെ കാരണം വിശദീകരിച്ച് ഗാംഗുലി

മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

മാഞ്ചസ്റ്ററിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതോടെ ടെസ്റ്റ് പരമ്പര അവസാനിച്ചുവെന്നും ഇനി അടുത്ത വർഷം ടെസ്റ്റ് നടന്നാലും അത്… Read More »മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

വിരാട് കോഹ്ലിയുടെ ടീം സെലക്ഷൻ രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെയും ടീം മാനേജ്‌മെന്റിന്റെയും സെലക്ഷൻ പോളിസിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ഈ ഇന്ത്യൻ ടീമിൽ ആരുടെയും സ്ഥാനം സുരക്ഷിതമല്ലയെന്നും അത് കളിക്കാർക്കും അറിയാമെന്നും അതവരെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും മൊഹമ്മദ് കൈഫ് പറഞ്ഞു. ”… Read More »വിരാട് കോഹ്ലിയുടെ ടീം സെലക്ഷൻ രീതിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്

ഏറ്റവും വേഗത്തിൽ 6000 റൺസ്, സൗരവ്‌ ഗാംഗുലിയെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കി ജോ റൂട്ട്

ഏകദിന ക്രിക്കറ്റിൽ 6000 റൺസ് പൂർത്തിയാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ജോ റൂട്ട്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് ഈ നാഴികക്കല്ല് ജോ റൂട്ട് പിന്നിട്ടത്. ഏകദിന ക്രിക്കറ്റിൽ 6000 റൺസ് നേടുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് ബാറ്റ്സ്മാനാണ് ജോ… Read More »ഏറ്റവും വേഗത്തിൽ 6000 റൺസ്, സൗരവ്‌ ഗാംഗുലിയെയും എ ബി ഡിവില്ലിയേഴ്സിനെയും പിന്നിലാക്കി ജോ റൂട്ട്

ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് മുൻ ഇന്ത്യൻ താരവും നാഷണൽ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. രവി ശാസ്ത്രിയുടെ അഭാവത്തിൽ രാഹുൽ ദ്രാവിഡ് ഹെഡ് കോച്ചായിരിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും പര്യടനത്തിനുള്ള… Read More »ശ്രീലങ്കൻ പര്യടനത്തിൽ രാഹുൽ ദ്രാവിഡ് ഇന്ത്യൻ കോച്ചാകും ; സൗരവ്‌ ഗാംഗുലി

ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

മുൻ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ലയെന്ന് ഇന്ത്യൻ ബാറ്റ്സ്മാൻ സുരേഷ് റെയ്‌ന. ഇന്ത്യൻ ക്രിക്കറ്റിനെ മുന്നോട്ട് നയിക്കാൻ മാത്രമാണ് ചാപ്പൽ ശ്രമിച്ചതെന്നും എന്നാൽ ടീമിലെ മുതിർന്ന താരങ്ങളെ ചാപ്പൽ കൂടുതൽ ബഹുമാനിക്കണമായിരുന്നുവെന്നും BELIEVE – What life –… Read More »ചാപ്പൽ ഒരിക്കലും തെറ്റുക്കാരനായിരുന്നില്ല, എന്നാൽ സച്ചിനെയും ഗാംഗുലിയെയും കൂടുതൽ ബഹുമാനിക്കണമായിരുന്നു ; സുരേഷ് റെയ്‌ന

25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

തകർപ്പൻ പ്രകടനമാണ് തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ കാഴ്ച്ചവെച്ചത്. ലോർഡ്സിൽ നടക്കുന്ന മത്സരത്തിൽ സെഞ്ചുറി നേടിയ കോൺവേ തകർപ്പൻ റെക്കോർഡും സ്വന്തമാക്കി. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി 1996 ൽ നേടിയ റെക്കോർഡാണ് 25… Read More »25 വർഷം നീണ്ട സൗരവ്‌ ഗാംഗുലിയുടെ റെക്കോർഡ് തകർത്ത് ന്യൂസിലാൻഡ് ബാറ്റ്‌സ്മാൻ ഡെവോൺ കോൺവേ

അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

നാഷണൽ ക്രിക്കറ്റ് അക്കാദമി ഹെഡ് കോച്ചായ മുൻ ഇന്ത്യൻ ബാറ്റ്‌സ്മാൻ രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ മികച്ച പ്രകടനത്തിന് നന്ദി പറയേണ്ടത് ദ്രാവിഡിനോടാണെന്നും ടീമിന്റെ ബഞ്ച് സ്ട്രെങ്ത്… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് അദ്ദേഹത്തിനോട് ; രാഹുൽ ദ്രാവിഡിനെ പ്രശംസിച്ച് സൗരവ് ഗാംഗുലി

ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ ഉൾപ്പെടുത്താൻ അനുമതി നൽകി ബിസിസിഐ. എന്നാൽ 2022 ൽ നടക്കുന്ന ഐ പി എല്ലിലായിരിക്കും 10 ടീമുകൾ മാറ്റുരയ്ക്കുക. ബിസിസിഐ വാർഷിക പൊതുയോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിസിസിഐയുടെ പുതിയ തീരുമാനത്തോടെ മലയാളി… Read More »ഐ പി എല്ലിൽ 10 ടീമുകൾക്ക് അനുമതി നൽകി ബിസിസിഐ, കേരളത്തിന് പ്രതീക്ഷകൾ ?

ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകളിൽ നിന്നും ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ് ഗാംഗുലി. പൂർണമായും കായികക്ഷമത ഇല്ലാത്തതിനാലാണ് ഏകദിന പരമ്പരയിൽ നിന്നും ടി20… Read More »ഏകദിന ടി20 പരമ്പരകളിൽ നിന്നും രോഹിത് ശർമ്മയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ടി20 ക്രിക്കറ്റിൽ കൂടുതൽ കാലം തുടരുവാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാളുമൊത്തുള്ള ലൈവ് ചാറ്റിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം ഗാംഗുലി വെളിപ്പെടുത്തിയത്. ഈ കാലഘട്ടത്തിൽ… Read More »ടി20 ക്രിക്കറ്റ് കൂടുതൽ കളിക്കുവാൻ ആഗ്രഹിച്ചിരുന്നു ; സൗരവ് ഗാംഗുലി

ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

മുൻ ഇന്ത്യൻ നായകൻ സൗരവ്‌ ഗാംഗുലിയുടെ പിന്തുണയില്ലായിരുന്നുവെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിൽ തനിക്ക് നൂറ് മത്സരങ്ങൾ പൂർത്തിയാക്കാൻ സാധിക്കുകയില്ലായിരുന്നുവെന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ്. ആരും കൂടെയില്ലാത്ത സമയത്ത് തന്റെ പിന്തുണച്ചത് ഗാംഗുലി മാത്രമാണെന്നും തന്റെ കരിയറിൽ സൗരവ്‌ ഗാംഗുലിയുടെ റോൾ… Read More »ആരുമില്ലാത്ത സമയത്ത് പിന്തുണച്ചത് അദ്ദേഹം മാത്രം ; ഹർഭജൻ സിങ്

താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ താൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ്‌ അക്തർ. Helo ആപ്പിൽ നടന്ന അഭിമുഖത്തിലാണ് ഇക്കാര്യം റാവൽപിണ്ടി എക്സ്പ്രസ് ആരാധകരുമായി പങ്കുവെച്ചത്. ” ഫാസ്റ്റ് ബൗളർമാരെ നേരിടാനും… Read More »താൻ നേരിട്ടതിൽ ഏറ്റവും ധൈര്യശാലിയായ ബാറ്റ്‌സ്മാൻ ആരെന്ന് വെളിപ്പെടുത്തി ഷൊഹൈബ്‌ അക്തർ

ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

തന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് നിരീക്ഷകനും കമന്റെറ്ററുമായ ഹർഷ ബോഗ്ലെ. ഐസിസിയുടെ ക്രിക്കറ്റ് ഇൻസൈഡ് എന്ന ലൈവ് പ്രോഗ്രാമിൽ ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ ഏറ്റവും ഇഷ്ടപെട്ട ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലിയാണെന്ന് ഹർഷ ബോഗ്ലെ… Read More »ഏറ്റവും ഇഷ്ട്ടപ്പെട്ട ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് ഹർഷ ബോഗ്ലെ

അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

യുവതാരങ്ങളെ പിന്തുണയ്ക്കുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിയും എം എസ് ധോണിയും ഒരുപോലെയെന്ന് മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ സഹീർ ഖാൻ. കരിയറിന്റെ തുടക്കത്തിൽ കഴിയാവുന്ന അത്രയും പിന്തുണ യുവതാരങ്ങൾക്ക് ലഭിക്കണമെന്നും യൂട്യൂബ്‌ ചാറ്റ് ഷോയിൽ സഹീർ ഖാൻ പറഞ്ഞു.… Read More »അക്കാര്യത്തിൽ ധോണിയും ഗാംഗുലിയും ഒരുപോലെ ; സഹീർ ഖാൻ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ. സൗരവ് ഗാംഗുലിയെ ക്യാപ്റ്റനായി തിരഞ്ഞെടുത്ത വോൺ താനെതിരെ കളിച്ചിട്ടുള്ള താരങ്ങളെ മാത്രമാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതുകൊണ്ടാണ് എം എസ് ധോണിയെയും വിരാട് കോഹ്ലിയെയും ടീമിൽ ഉൾപ്പെടുത്താതിരുന്നതെന്ന് വോൺ… Read More »എക്കാലത്തെയും മികച്ച ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്ത് ഓസ്‌ട്രേലിയൻ ഇതിഹാസം ഷെയ്ൻ വോൺ

അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ക്രിക്കറ്റിലെ തന്റെ മറക്കാനാകാത്ത നിമിഷങ്ങൾ സൗരവ് ഗാംഗുലിയുടെ കീഴിൽ കളിക്കുമ്പോളായിരിന്നുവെന്ന് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ഗാംഗുലി തനിക്ക് തന്ന പിന്തുണ പകരം വെയ്ക്കാൻ സാധിക്കാത്തതാണെന്നും അത് പിന്നീട് വന്ന ക്യാപ്റ്റന്മാരായ എം എസ് ധോണിയിൽ നിന്നോ വിരാട്… Read More »അദ്ദേഹത്തിൽ നിന്നും ലഭിച്ച പിന്തുണ ധോണിയിൽ നിന്നോ കോഹ്ലിയിൽ നിന്നോ ലഭിച്ചിട്ടില്ല ; യുവരാജ് സിങ്

ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ നൈറ്റ് ടെസ്റ്റ് മത്സരത്തിനുള്ള ആദ്യ നാല് ദിവസത്തെ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി. നവംബർ 22 നാണ് ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ആദ്യ പിങ്ക്… Read More »ഡേ നൈറ്റ് ടെസ്റ്റ് ; ആദ്യ നാല് ദിനങ്ങൾക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞു

ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് എതിർപ്പില്ലയെന്ന് ബിസിസിഐ പ്രസിഡന്റും മുൻ ഇന്ത്യൻ ക്യാപ്റ്റനും കൂടിയായ സൗരവ്‌ ഗാംഗുലി. ഡേ നൈറ്റ് ടെസ്റ്റിനെ പറ്റി വിരാട് കോഹ്ലിയുമായി സംസാരിച്ചുവെന്നും അക്കാര്യത്തിൽ വിരാട് കോഹ്ലി പൂർണ്ണമായും യോജിച്ചെന്നും മാധ്യമങ്ങൾ… Read More »ഡേ നൈറ്റ് ടെസ്റ്റിനോട് വിരാട് കോഹ്ലിക്ക് എതിർപ്പില്ല ; ബിസിസിഐ പ്രസിഡന്റ് സൗരവ്‌ ഗാംഗുലി

ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സ്പിന്നർമാരായ യുസ്വേന്ദ്ര ചഹാലിനെയും കുൽദീപ് യാദവിനെയും ഇന്ത്യൻ ടി20 ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ലോകകപ്പിന് ശേഷം നടന്ന വെസ്റ്റിൻഡീസിനും സൗത്താഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളിൽ നിന്നും ഇരു സ്പിന്നർമാരെയും ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ” ഇത്… Read More »ചഹാലിനെയും കുൽദീപ് യാദവിനെയും ടി20ടീമിൽ തിരിച്ചെടുക്കണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ

സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ എം എസ് ധോണിയെ ഉൾപ്പെടുത്തുകയില്ലെന്ന് താൻ പ്രതീക്ഷിച്ചിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ്‌ ഗാംഗുലി. ധോണിയെ ഒഴിവാക്കി റിഷാബ് പന്തിന് കൂടുതൽ അവസരം നൽകാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്നും സൗരവ്‌ ഗാംഗുലി പറഞ്ഞു.… Read More »സൗത്താഫ്രിക്കൻ പരമ്പരയിൽ നിന്നും ധോണിയെ ഒഴിവാക്കിയത് ശരിയായ തീരുമാനം ; സൗരവ്‌ ഗാംഗുലി