Skip to content

Latest cricket news in malayalam

മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

വെസ്റ്റിൻഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യയ്ക്ക് 88 റൺസിൻ്റെ വമ്പൻ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 189 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 15.4 ഓവറിൽ 100 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മത്സരത്തിലെ വിജയത്തോടെ ടി20 പരമ്പര… Read More »മികവ് പുലർത്തി സ്പിന്നർമാർ, വെസ്റ്റിൻഡീസിനെ ചുരുക്കികെട്ടി തകർപ്പൻ വിജയവുമായി ഇന്ത്യ

ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

ലോർഡ്സിൽ നടന്ന രണ്ടാം ടെസ്റ്റിനിടെ ജെയിംസ് ആന്ഡേഴ്സനെതിരെ ബുംറയുടെ ഷോർട്ട് ബോൾ അറ്റാക്കിന് പിന്നിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാകാമെന്ന് മുൻ ഇന്ത്യൻ താരവും കമന്റെറ്ററും കൂടിയായ സഞ്ജയ് മഞ്ജരേക്കർ. ആൻഡേഴ്സണെ പരിക്കേൽപ്പിക്കുകയോ ഭയപ്പെടുത്തുകയോ ആയിരുന്നു ഇന്ത്യയുടെ ഉദ്ദേശ്യമെന്നും മഞ്ജരേക്കർ പറഞ്ഞു.… Read More »ആൻഡേഴ്സണെ പരിക്കേൽപ്പിക്കാൻ ശ്രമിച്ചത് വിരാട് കോഹ്ലിയുടെ പ്ലാൻ ; മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ

ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

ആവേശകരമായ പോരാട്ടത്തിനൊപ്പം ലോർഡ്സ് ടെസ്റ്റിൽ ഇരുടീമിലെ താരങ്ങളും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു. ആൻഡേഴ്സണും ബുംറയും തമ്മിലുള്ള വാക്കേറ്റമായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. തുടർന്ന് അവസാന ദിനത്തിൽ ബുംറയും മാർക്ക് വുഡുമായുള്ള വാക്കേറ്റവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഒല്ലി… Read More »ഞാൻ ഒരു കവർ ഡ്രൈവ് മിസ്സ് ചെയ്തപ്പോൾ ഇവനെന്നെ നോക്കി ചിരിച്ചിരുന്നു, റോബിൻസനോട് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ഇന്ത്യൻ ടീമിലെ യുവതാരങ്ങളുടെ തകർപ്പൻ പ്രകടനത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിനാണെന്ന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ഡേവിഡ് വാർണർ. ഭാവിയിൽ ഇന്ത്യ അതിശക്തരായ ടെസ്റ്റ് ടീമായി മാറുമെന്നും ഓസ്‌ട്രേലിയൻ ഓപ്പണർ പറഞ്ഞു. കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ മുതിർന്ന താരങ്ങളായ വിരാട് കോഹ്ലി, മൊഹമ്മദ്… Read More »അക്കാര്യത്തിൽ ക്രെഡിറ്റ് നൽകേണ്ടത് രാഹുൽ ദ്രാവിഡിന്, ഇന്ത്യൻ ടീം ഇനിയും ശക്തരാകും ; ഡേവിഡ് വാർണർ

ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

ശ്രീലങ്കൻ പര്യടനത്തിനായി തയ്യാറെടുക്കുന്ന മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങിയ പര്യടനത്തിൽ സഞ്ജു സാംസണെയും ഇഷാൻ കിഷനെയുമാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.… Read More »ധോണിയെ കണ്ടുപഠിക്കൂ, സഞ്ജു സാംസണ് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം

നടരാജനും ചഹാലും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 150 റൺസ് നേടാനെ സാധിച്ചുള്ളൂ. രവീന്ദ്ര ജഡേജയ്ക്ക് കൺകഷൻ… Read More »നടരാജനും ചഹാലും തിളങ്ങി, ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് 11 റൺസിന്റെ വിജയം

ചരിത്രനിമിഷം ; കോമൺവെൽത്ത് ഗെയിംസിൽ വുമൺസ് ക്രിക്കറ്റ് ഉൾപ്പെടുത്തി

ചരിത്രത്തിലാദ്യമായി കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമായി വുമൺസ് ക്രിക്കറ്റ്. 2022 ൽ ബിർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിലാണ് വനിതാ ക്രിക്കറ്റ് ഉൾപ്പെടുത്തിയത്. ഇത് രണ്ടാം തവണയാണ് ക്രിക്കറ്റ് കോമൺവെൽത്ത് ഗെയിംസിന്റെ ഭാഗമാകുന്നത്. ഇതിനുമുൻപ് 1998 ൽ  കുലാലംപൂരിൽ നടന്ന ഗെയിംസിൽ മെൻസ് ക്രിക്കറ്റ്… Read More »ചരിത്രനിമിഷം ; കോമൺവെൽത്ത് ഗെയിംസിൽ വുമൺസ് ക്രിക്കറ്റ് ഉൾപ്പെടുത്തി

16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക്

നീണ്ട 16 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ പര്യടനത്തിന് സന്നദ്ധരായി ഇംഗ്ലണ്ട്. അടുത്ത വർഷം ഒക്ടോബറിൽ ടി20 പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലെത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന പരമ്പരയിലെ… Read More »16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക്

ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

പ്രഥമ ലങ്ക പ്രീമിയർ ലീഗിനായി മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി. ലീഗിൽ കാൻഡി ടസ്കേഴ്സിന് വേണ്ടിയാണ് ഇർഫാൻ പത്താൻ കളിക്കുന്നത്. നവംബർ 26 നാണ് 5 ടീമുകൾ മാറ്റുരയ്ക്കുന്ന ലങ്ക പ്രീമിയർ ലീഗിന്റെ ആദ്യ സീസൺ ആരംഭിക്കുന്നത്. 23… Read More »ലങ്ക പ്രീമിയർ ലീഗിനായി ഇർഫാൻ പത്താൻ ശ്രീലങ്കയിലെത്തി

തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

ഐ പി എൽ പതിമൂന്നാം സീസണിൽ 500 റൺസ് പിന്നിട്ട് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ നേടിയ ഫിഫ്റ്റിയോടെയാണ് ഈ സീസണിലും കെ എൽ രാഹുൽ 500 റൺസ് പിന്നിട്ടത്. ഇത് തുടർച്ചയായി… Read More »തുടർച്ചയായ മൂന്നാം സീസണിലും 500 ലധികം റൺസ്, തകർപ്പൻ നേട്ടത്തിൽ കെ എൽ രാഹുൽ

സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

സൂപ്പറോവറിനായി ടീമുകൾക്ക് മത്സരത്തിന് മുൻപേ തയ്യാറെടുക്കാൻ സാധിക്കുകയില്ലെന്ന് കിങ്‌സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ. പരാജയപെട്ട മത്സരങ്ങളിൽ പോലും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ പഞ്ചാബിന് സാധിച്ചിട്ടുണ്ടെന്നും മത്സരശേഷം കെ എൽ രാഹുൽ പറഞ്ഞു. രണ്ട് സൂപ്പർ ഓവർ പോരാട്ടത്തിനൊടുവിലാണ്… Read More »സൂപ്പറോവറിനായി തയ്യാറെടുക്കാൻ സാധിക്കില്ല, കെ എൽ രാഹുൽ

ആവേശ കൊടുങ്കാറ്റ്, രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈയെ തളച്ചുകെട്ടി കിങ്‌സ് ഇലവൻ പഞ്ചാബ്

ആവേശം നിറഞ്ഞ രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈ ഇന്ത്യൻസിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം. മത്സരത്തിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി നടന്ന ആദ്യ സൂപ്പറോവറും സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് രണ്ടാം സൂപ്പറോവറിലേക്ക് പോരാട്ടം നീണ്ടത്. ആദ്യ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത… Read More »ആവേശ കൊടുങ്കാറ്റ്, രണ്ട് സൂപ്പറോവറിനൊടുവിൽ മുംബൈയെ തളച്ചുകെട്ടി കിങ്‌സ് ഇലവൻ പഞ്ചാബ്

ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

രാജസ്ഥാൻ റോയൽസിനെ 57 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ നാലാം വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 18.1 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ… Read More »ബട്ട്ലറുടെ ഒറ്റയാൾ പ്രകടനം പാഴായി, രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ വിജയം

ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

ഐ പി എൽ 2020 ൽ മങ്കാദിങിൽ ബാറ്റ്‌സ്മാന്മാർക്ക് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലെ മൂന്നാം ഓവറിലെ മൂന്നാം പന്ത് എറിയുന്നതിന് മുൻപേ ക്രീസ് വിട്ട് ബഹുദൂരം മുന്നോട്ട് പോയ… Read More »ഇക്കുറി പോണ്ടിങിനെ അനുസരിച്ചു, ഇനി മങ്കാദിങിൽ മുന്നറിയിപ്പ് ഉണ്ടാകില്ലെന്ന് അശ്വിൻ

സെഞ്ചുറിയുമായി മാക്‌സ്‌വെല്ലും കാരിയും, ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കംഗാരു പട

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 303 റൺസിന്റെ വിജയലക്ഷ്യം 49.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. സെഞ്ചുറി നേടിയ ഗ്ലെൻ മാക്‌സ്‌വെല്ലും അലക്‌സ് കാരിയുമാണ് ഓസ്‌ട്രേലിയക്ക്… Read More »സെഞ്ചുറിയുമായി മാക്‌സ്‌വെല്ലും കാരിയും, ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം, പരമ്പര സ്വന്തമാക്കി കംഗാരു പട

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗന് സ്വന്തം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന രണ്ടാം മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 100 വിജയങ്ങൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗൻ. അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 വിജയങ്ങൾ ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനാണ് ഓയിൻ മോർഗൻ. ടെസ്റ്റിൽ ക്യാപ്റ്റനാവുന്നതിനും മുൻപ് അന്താരാഷ്ട്ര ക്രിക്കറ്റിൽ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോർഡ് ഓയിൻ മോർഗന് സ്വന്തം

ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിന് മുൻപ് ഓസ്‌ട്രേലിയക്ക് ആശ്വാസ വാർത്ത. തലയിൽ പന്ത് കൊണ്ടതിനെ തുടർന്ന് ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന സ്റ്റീവ് സ്മിത്തിന് രണ്ടാം മത്സരത്തിൽ കളിക്കാനാകും. രണ്ടാം കൺകഷൻ ടെസ്റ്റിലും പാസായതിനെ തുടർന്നാണ് രണ്ടാം ഏകദിനത്തിൽ കളിക്കാൻ സ്റ്റീവ്… Read More »ഓസ്‌ട്രേലിയക്ക് ആശ്വാസം, സ്റ്റീവ് സ്മിത്തിന് രണ്ടാം ഏകദിനത്തിൽ കളിക്കാം

ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ഏകദിന ക്രിക്കറ്റിൽ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ഇംഗ്ലണ്ട് ബൗളറെന്ന നേട്ടം ഇനി ആദിൽ റഷീദിന് സ്വന്തം. മാഞ്ചസ്റ്ററിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ മാർനസ് ലാബുഷെയ്നെയും അലക്‌സ് കാരിയെയും പുറത്താക്കിയാണ് ജെയിംസ് ആൻഡേഴ്സന്റെ പേരിലായിരുന്ന റെക്കോർഡ് ആദിൽ… Read More »ജെയിംസ് ആൻഡേഴ്സന്റെ റെക്കോർഡ് തകർത്ത് ആദിൽ റഷീദ്

ബില്ലിങ്സിന്റെ സെഞ്ചുറി പാഴായി, ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 19 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയർത്തിയ 295 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 275 റൺസ്… Read More »ബില്ലിങ്സിന്റെ സെഞ്ചുറി പാഴായി, ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ വിജയം

വിജയത്തിലേക്ക് കുതിച്ചു, ഒടുവിൽ തകർച്ച ; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 2 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയർത്തിയ 163 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടാനെ… Read More »വിജയത്തിലേക്ക് കുതിച്ചു, ഒടുവിൽ തകർച്ച ; ആദ്യ ടി20യിൽ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് വിജയം

ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; മത്സരസമയം, സാധ്യത ഇലവൻ അറിയാം

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ന് സൗത്താപ്ടണിൽ ആരംഭിക്കും . ഇന്ത്യൻ സമയം രാത്രി 10.30 നാണ് മത്സരം ആരംഭിക്കുന്നത്. പാകിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് ആതിഥേയരായ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ നേരിടാൻ ഒരുങ്ങുന്നത്. മറുഭാഗത്ത് നീണ്ട ആറ്… Read More »ഓസ്‌ട്രേലിയ ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം ; മത്സരസമയം, സാധ്യത ഇലവൻ അറിയാം

സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ ഇടംകയ്യൻ ബാറ്റ്‌സ്മാൻ ഉസ്മാൻ ഖവാജയ്ക്ക് ഓസ്‌ട്രേലിയൻ ടീമിൽ തിരിച്ചെത്താൻ സാധിക്കൂവെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഇംഗ്ലണ്ടിൽ നടക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയിൽ നിന്നും ഖവാജയെ ഒഴിവാക്കിയതിന് പിന്നിലെ കാരണം വ്യക്തമാക്കുകയായിരുന്നു ജസ്റ്റിൻ… Read More »സ്മിത്തിനെയും വാർണറിനെയും പിന്നിലാക്കിയാൽ മാത്രമേ അവന് ടീമിൽ തിരിച്ചെത്താൻ സാധിക്കൂ ; ജസ്റ്റിൻ ലാങർ

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി ‘രോഹിത് ശർമ്മ’ ; സുരേഷ് റെയ്‌ന

ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി രോഹിത് ശർമ്മയാണെന്ന് മുൻ ഇന്ത്യൻ ദേശീയ ടീം ബാറ്റ്‌സ്മാൻ സുരേഷ് റെയ്‌ന. രോഹിത് നായകമികവും സഹതാരങ്ങളോടുള്ള പെരുമാറ്റവും മുൻ ക്യാപ്റ്റൻ എം എസ് ധോണിയുടേതിന് സമാനമാണെന്നും സൗത്താഫ്രിക്കൻ ജെ പി ഡുമിനിയുമൊത്തുള്ള പോഡ്കാസ്റ്റിൽ… Read More »ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത എം എസ് ധോണി ‘രോഹിത് ശർമ്മ’ ; സുരേഷ് റെയ്‌ന

500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ടെസ്റ്റിൽ 500 വിക്കറ്റ് നേടിയ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിന് അഭിനന്ദന സന്ദേശവുമായി മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് ചരിത്രനേട്ടം സ്വന്തമാക്കിയ ബ്രോഡിന് യുവരാജ് തന്റെ അഭിനന്ദനമറിയിച്ചത്. ” എനിക്കുറപ്പുണ്ട് ഞാൻ എപ്പോഴൊക്കെ ബ്രോഡിനെ പറ്റി… Read More »500 ടെസ്റ്റ് വിക്കറ്റ് തമാശയല്ല, അദ്ദേഹത്തിന് വേണ്ടി കയ്യടിക്കൂ ; ആരാധകരോട് യുവരാജ് സിങ്

ഈഡൻ ഗാർഡൻസ് പുറകിലാകും, ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു

75000 പേർക്ക് ഇരിക്കാവുന്ന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു. 350 കോടി രൂപ മുതൽ മുടക്കിൽ 100 ഏക്കറിലാണ് സ്റ്റേഡിയം ഉയരുന്നത്. ജയ്പൂരിൽ നിന്നും 25 കിലോമീറ്റർ അകലെ ചോമ്പ് എന്ന ഗ്രാമത്തിലാണ് സ്റ്റേഡിയം നിർമിക്കുന്നത്.… Read More »ഈഡൻ ഗാർഡൻസ് പുറകിലാകും, ഏറ്റവും വലിയ മൂന്നാമത്തെ ക്രിക്കറ്റ് സ്റ്റേഡിയം ജയ്പൂരിൽ ഒരുങ്ങുന്നു

ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇറങ്ങുക ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സി ധരിച്ച്

ജൂലൈ എട്ടിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ വർണ വിവേചനത്തിനെതിരായ സന്ദേശവുമായി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീം. പരമ്പരയിലെ മൂന്ന് മത്സരത്തിലും ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സിയായിരിക്കും വെസ്റ്റിൻഡീസ് താരങ്ങൾ ധരിക്കുക. പ്രീമിയർ ലീഗ് ക്ലബ്ബുകൾ ഉപയോഗിച്ച അതേ ലോഗോയാണ്… Read More »ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസ് ഇറങ്ങുക ബ്ലാക്ക് ലൈവ്‌സ് മാറ്റർ ലോഗോ പതിപ്പിച്ച ജേഴ്സി ധരിച്ച്

സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

സയിദ് മുഷ്താഖ് അലി ട്രോഫി കിരീടം കർണാടകയ്ക്ക്. ഫൈനലിൽ തമിഴ്നാടിനെ ഒരു റണ്ണിന് പരാജയപെടുത്തിയാണ് കർണാടക ചാമ്പ്യന്മാരായത്. മത്സരത്തിൽ കർണാടക ഉയർത്തിയ 181 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന തമിഴ്നാടിന് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 179 റൺസ് നേടാനെ… Read More »സയിദ് മുഷ്താഖ് അലി ട്രോഫി കർണാടകയ്ക്ക് ഫൈനലിൽ പരാജയപെടുത്തിയത് തമിഴ്നാടിനെ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സയെ നിയമിച്ചു. സിംബാബ്‌വെയിൽ ക്രിക്കറ്റിനെ ശക്തിപെടുത്തുന്നതിന്റെ ഭാഗമായാണ് സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന്റെ ഈ തീരുമാനം. നവംബർ ഒന്നിന് സ്ഥാനമേൽക്കുന്ന മസകഡ്സയുടെ മേൽനോട്ടത്തിലാകും ഇനി സിംബാബ്‌വെ സീനിയർ ടീമിലെ നിയമനവും നിയന്ത്രണവുമെല്ലാം. നേരത്തെ ക്രിക്കറ്റ്… Read More »സിംബാബ്‌വെ ക്രിക്കറ്റ് ഡയറക്ടറായി മുൻ ക്യാപ്റ്റൻ ഹാമിൽട്ടൺ മസകഡ്സ

മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

ത്രിരാഷ്ട്ര പരമ്പരയിലെ ബംഗ്ലാദേശ് അഫ്ഘാനിസ്ഥാൻ ഫൈനൽ പോരാട്ടം മഴമൂലം ഉപേക്ഷിച്ചു. റിസർവ് ഡേ ഇല്ലാത്തതിനാൽ ഇരുടീമുകളും ട്രോഫി പങ്കിട്ടു. ഒരു പന്ത് പോലും എറിയാൻ സാധിക്കാതെയാണ് ഫൈനൽ മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. പരമ്പരയിൽ നാലിൽ മൂന്ന് മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശ് വിജയിച്ചപ്പോൾ… Read More »മഴമൂലം ഫൈനൽ ഉപേക്ഷിച്ചു ; ബംഗ്ലാദേശും അഫ്ഘാനിസ്ഥാനും ട്രോഫി പങ്കിട്ടു

വീണ്ടും തകർത്താടി മൊഹമ്മദ് നബി ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം

ത്രിരാഷ്‌ട്ര പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് 25 റൺസിന്റെ തകർപ്പൻ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് അഫ്ഘാനിസ്ഥാൻ ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് 19.5 ഓവറിൽ 139 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.… Read More »വീണ്ടും തകർത്താടി മൊഹമ്മദ് നബി ; ബംഗ്ലാദേശിനെതിരെ അഫ്ഘാനിസ്ഥാന് തകർപ്പൻ വിജയം