Skip to content

ICC cricket world cup

സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

ബെൻ സ്റ്റോക്‌സിന്റെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസിലാൻഡിനെതിരായ ലോകകപ്പ് ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ട് വിജയം നേടിയത്. 242 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങി ഒരു ഘട്ടത്തിൽ 86 റൺസിന് നാല് വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ 98 പന്തിൽ 84 റൺസ്… Read More »സൂപ്പറോവറിന് മുൻപ് ആർച്ചറോട് സൂചിപ്പിച്ചത് ഇക്കാര്യം

അക്കാര്യം ഇനി ആവർത്തിക്കാതിരിക്കട്ടെ ; കെയ്ൻ വില്യംസൺ

അത്ഭുതമെന്നോ ഭാഗ്യമെന്നോ വിശേഷിപ്പിക്കാം ലോകകപ്പ് ഫൈനലിലെ അവസാന ഓവറിൽ ഇംഗ്ലണ്ടിന് ലഭിച്ച ആ ആറ് റൺസിനെ. ട്രെന്റ് ബോൾട്ട് എറിഞ്ഞ അവസാന ഓവറിൽ 15 റൺസ് വേണമെന്നിരിക്കെ ആദ്യ രണ്ട് പന്തുകൾ പാഴാക്കിയ ശേഷം മൂന്നാം പന്തിൽ സ്റ്റോക്‌സ് സിക്സ് പറത്തുന്ന… Read More »അക്കാര്യം ഇനി ആവർത്തിക്കാതിരിക്കട്ടെ ; കെയ്ൻ വില്യംസൺ

ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ ; ചരിത്രനേട്ടം സ്വന്തമാക്കി കെയ്ൻ വില്യംസൺ

ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ചരിത്രനേട്ടം സ്വന്തമാക്കി ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ. ഫൈനലിൽ ഒരു റൺ പിന്നിട്ടതോടെയാണ് മുൻ ശ്രീലങ്കൻ ക്യാപ്റ്റൻ മഹേള ജയവർധനെയെ പിന്നിലാക്കി ഈ ചരിത്രനേട്ടം ന്യൂസിലാൻഡ് ക്യാപ്റ്റൻ സ്വന്തമാക്കിയത്. മത്സരത്തിൽ 54… Read More »ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ ; ചരിത്രനേട്ടം സ്വന്തമാക്കി കെയ്ൻ വില്യംസൺ

2003 ൽ സച്ചിൻ ടെണ്ടുൽക്കർ 2019 ൽ കെയ്ൻ വില്യംസൺ

ലോകകപ്പ് കിരീടം ആതിഥേയരായ ഇംഗ്ലണ്ട് നേടിയെങ്കിലും മാൻ ഓഫ് ദി ടൂർണമെന്റ് അവാർഡ് തേടിയെത്തിയത് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ. ലോകകപ്പിൽ ഒറ്റയാൾ പോരാട്ടമായിരുന്നു ന്യൂസിലാൻഡിന് വേണ്ടി കെയ്ൻ വില്യംസൺ കാഴ്ച്ചവെച്ചത്. ഒമ്പത് ഇന്നിങ്സിൽ നിന്നും 82.57 ശരാശരിയിൽ 578 റൺസ്… Read More »2003 ൽ സച്ചിൻ ടെണ്ടുൽക്കർ 2019 ൽ കെയ്ൻ വില്യംസൺ

സൂപ്പർ ഫൈനൽ ; ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ ആദ്യ ലോകകപ്പ് കിരീടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. 241 റൺസ് നേടി സൂപ്പർ ഓവറിലേക്ക് നീങ്ങിയ മത്സരം സൂപ്പറോവറിലും സമനിലയിൽ അവസാനിച്ചതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു. സൂപ്പറോവറിലെ അവസാന പന്തിൽ… Read More »സൂപ്പർ ഫൈനൽ ; ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്

ലോകകപ്പ് ഫൈനൽ ; കിവികൾക്കെതിരെ ഇംഗ്ലണ്ടിന് 242 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 50 ഓവറിൽ ന്യൂസിലാൻഡ് എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 241 റൺസ് നേടി. 77 പന്തിൽ 55 റൺസ് നേടിയ ഹെൻറി നിക്കോൾസും 56 പന്തിൽ 47 റൺസ്… Read More »ലോകകപ്പ് ഫൈനൽ ; കിവികൾക്കെതിരെ ഇംഗ്ലണ്ടിന് 242 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മാറ്റങ്ങൾ ഇല്ലാതെയാണ് രണ്ട് ടീമുകളും എത്തിയിരിക്കുന്നത്. ഇരുടീമുകൾക്കും ഇതുവരെ ലോകകപ്പ് കിരീടം നേടാൻ സാധിച്ചിട്ടില്ല. ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ; ജേസൺ റോയ്,… Read More »ലോകകപ്പ് ഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി ആദം മിൽനെ

ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി മുൻ സഹതാരം ആദം മിൽനെ. കഴിഞ്ഞ ലോകകപ്പിൽ 547 റൺസ് നേടി തകർത്താടിയ ഗപ്റ്റിലിന് ഈ ലോകകപ്പിൽ തിളങ്ങാൻ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് 73 റൺസ് നേടിയതൊഴിച്ചാൽ ബാറ്റിങ്ങിൽ ടീമിന് കാര്യമായൊന്നും സംഭാവന… Read More »മാർട്ടിൻ ഗപ്റ്റിലിന് പിന്തുണയുമായി ആദം മിൽനെ

വെറും ഒരു റൺ അകലെ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. മത്സരത്തിൽ ഒരു റൺ കൂടെ നേടാൻ സാധിച്ചാൽ ഒരു ലോകകപ്പ് എഡിഷനിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റനെന്ന ചരിത്രറെക്കോർഡ് ന്യൂസിലാൻഡ് ക്യാപ്റ്റന് സ്വന്തമാക്കാം. നിലവിൽ ഒമ്പത്… Read More »വെറും ഒരു റൺ അകലെ കെയ്ൻ വില്യംസണെ കാത്തിരിക്കുന്നത് ചരിത്രനേട്ടം

ലോകകപ്പിൽ ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം ; അലക്‌സ് കാരി

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട് ലോകകപ്പിൽ നിന്നും പുറത്തായെങ്കിലും ടൂർണമെന്റിൽ മികച്ച ക്രിക്കറ്റ് കാഴ്ച്ചവെയ്ക്കുവാൻ ഓസ്‌ട്രേലിയക്ക് സാധിച്ചെന്ന് വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയായ അലക്‌സ് കാരി. കഴിഞ്ഞ 12 മാസം പിന്നിലേക്ക് തിരിഞ്ഞുനോക്കിയാൽ ഞങ്ങൾക്ക് സെമിഫൈനൽ സാധ്യതകൾ പോലും ഇല്ലായിരുന്നുവെന്നും മത്സരശേഷം… Read More »ലോകകപ്പിൽ ഓസ്‌ട്രേലിയ കാഴ്ച്ചവെച്ചത് മികച്ച പ്രകടനം ; അലക്‌സ് കാരി

പരാജയത്തിലും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് ചരിത്രനേട്ടം

സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട് പുറത്തായെങ്കിലും ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്ത്. മത്സരത്തിൽ 119 പന്തിൽ 85 റൺസ് നേടിയ സ്റ്റീവ് സ്മിത്തിന്റെ മികവിലാണ് ഓസ്‌ട്രേലിയ അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിൽ എത്തിയത്. ലോകകപ്പ് നോകൗട്ടിൽ സ്മിത്തിന്റെ തുടർച്ചയായ നാലാം ഫിഫ്റ്റി… Read More »പരാജയത്തിലും സ്റ്റീവ് സ്മിത്ത് സ്വന്തമാക്കിയത് ചരിത്രനേട്ടം

സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറിന്റെ പേരിൽ തന്നെ തുടരും. ഈ ലോകകപ്പിൽ തകർപ്പൻ ഫോമിൽ ബാറ്റ് വീശിയ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയും ഓസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറും ഈ റെക്കോർഡ്… Read More »സച്ചിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കാതെ വാർണറും രോഹിത് ശർമ്മയും

ഓസ്‌ട്രേലിയയെ പരാജയപെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ

ലോകകപ്പ് സെമിഫൈനലിൽ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപെടുത്തി ഇംഗ്ലണ്ട് ഫൈനലിൽ. ഓസ്‌ട്രേലിയ ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം 32.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. തകർപ്പൻ തുടക്കമാണ് ജേസൺ റോയും ജോണി ബെയർസ്റ്റോയും ചേർന്ന് ഇംഗ്ലണ്ടിന് നൽകിയത്. ഇരുവരും… Read More »ഓസ്‌ട്രേലിയയെ പരാജയപെടുത്തി ഇംഗ്ലണ്ട് ലോകകപ്പ് ഫൈനലിൽ

സെമിഫൈനലിൽ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ; ഫൈനലിലെത്താൻ വേണ്ടത് 224 റൺസ്

ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ബാറ്റിങ് തകർച്ച. 49 ഓവറിൽ 223 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തകർച്ചയോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത്. 14 റൺസ് എടുക്കുന്നതിനിടെ ഓസ്‌ട്രേലിയക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർന്ന്… Read More »സെമിഫൈനലിൽ ഓസ്‌ട്രേലിയയെ എറിഞ്ഞിട്ട് ഇംഗ്ലണ്ട് ; ഫൈനലിലെത്താൻ വേണ്ടത് 224 റൺസ്

ലോകകപ്പ് സെമിഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ഒരേയൊരു മാറ്റത്തോടെയാണ് ഓസ്‌ട്രേലിയ എത്തുന്നത്. പരിക്കേറ്റ് പുറത്തായ ഉസ്മാൻ ഖവാജയ്ക്ക് പകരക്കാരനായി പീറ്റർ ഹാൻഡ്‌സ്കോംബ്‌ ടീമിലെത്തി. ഇംഗ്ലണ്ട് പ്ലേയിങ് ഇലവൻ ; ജേസൺ റോയ്, ജോണി ബെയർ‌സ്റ്റോ, ജോ… Read More »ലോകകപ്പ് സെമിഫൈനൽ ; ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു

എപ്പോഴും കോഹ്ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യൻ പരാജയത്തിൽ നിരാശ രേഖപ്പെടുത്തി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ബാറ്റിങ്ങിൽ എപ്പോഴും രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നും മറ്റു കളിക്കാർക്കും അവരുടെതായ ഉത്തരവാദിത്വം ഉണ്ടെന്നും മത്സരശേഷം സച്ചിൻ പറഞ്ഞു. ” യാതൊരു സംശയവും കൂടാതെ 240… Read More »എപ്പോഴും കോഹ്ലിയെയും രോഹിത് ശർമ്മയെയും ആശ്രയിക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല ; സച്ചിൻ ടെണ്ടുൽക്കർ

അക്കാര്യം ധോണി സൂചിപ്പിച്ചിട്ടില്ല ; വിരാട് കോഹ്ലി

ഭാവി കാര്യങ്ങളെ പറ്റിയോ വിരമിക്കലിനെ പറ്റിയോ യാതൊന്നും ധോണി തന്നോട് സൂചിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മത്സരശേഷം വാർത്താ സമ്മേളനത്തിൽ ലോകകപ്പിന് ശേഷം ഓഗസ്റ്റിൽ നടക്കുന്ന വെസ്റ്റിൻഡീസ് പരമ്പരയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം കോഹ്ലി വ്യക്തമാക്കിയത്. വെസ്റ്റിൻഡീസ്… Read More »അക്കാര്യം ധോണി സൂചിപ്പിച്ചിട്ടില്ല ; വിരാട് കോഹ്ലി

ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; പരാജയത്തിൽ നിരാശ

സെമിഫൈനലിൽ ന്യൂസിലാൻഡ് നേടിയത് അർഹിച്ച വിജയമാണന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ന്യൂസിലാൻഡിന് സാധിച്ചുവെന്നും 45 മിനിറ്റ് നേരത്തെ മോശം പ്രകടനമാണ് തിരിച്ചടിയായതെന്നും എന്നാൽ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും പുറത്തുപോകേണ്ടി വരുന്നതിൽ നിരാശയുണ്ടെന്നും മത്സരശേഷം കോഹ്ലി വ്യക്തമാക്കി.… Read More »ന്യൂസിലാൻഡ് വിജയം അർഹിച്ചിരുന്നു ; പരാജയത്തിൽ നിരാശ

ധോണി ജഡേജ പോരാട്ടവും രക്ഷിച്ചില്ല ; ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്

ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനോട് 18 റൺസിന് പരാജയപെട്ട് ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്. ന്യൂസിലാൻഡ് ഉയർത്തിയ 240 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 49.3 ഓവറിൽ 221 റൺസ് എടുക്കുന്തിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 59 പന്തിൽ 77 റൺസ് നേടിയ… Read More »ധോണി ജഡേജ പോരാട്ടവും രക്ഷിച്ചില്ല ; ഇന്ത്യ ലോകകപ്പിൽ നിന്നും പുറത്ത്

ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വേണ്ടത് 240 റൺസ്

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്ക്ക് 240 റൺസിന്റെ വിജയലക്ഷ്യം. മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 239 റൺസ് നേടാനെ സാധിച്ചുള്ളൂ. 90 പന്തിൽ 74 റൺസ് നേടിയ റോസ് ടെയ്ലറും 95… Read More »ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് വേണ്ടത് 240 റൺസ്

മഴ വില്ലനായി ഇന്ത്യ – ന്യൂസിലാൻഡ് സെമിഫൈനൽ നാളെ പുനരാരംഭിക്കും

ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ആദ്യ സെമിഫൈനൽ മഴമൂലം ഇന്നത്തേക്ക് ഉപക്ഷിച്ചു. റിസർവ് ഡേ ഉള്ളതിനാൽ നാളെ മത്സരം പുനരാരംഭിക്കും. നാളെയും മഴ വില്ലനായാൽ ഇന്ത്യ ആയിരിക്കും ഫൈനലിൽ പ്രവേശിക്കുക.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് 46.1 ഓവറിൽ 211/5 എന്ന നിലയിൽ നിൽക്കെയാണ്… Read More »മഴ വില്ലനായി ഇന്ത്യ – ന്യൂസിലാൻഡ് സെമിഫൈനൽ നാളെ പുനരാരംഭിക്കും

ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ ബാറ്റിങ് തിരഞ്ഞെടുത്തു. ഓരോ മാറ്റത്തോടെയാണ് ഇരുടീമുകളും എത്തിയിരിക്കുന്നത്. ന്യൂസിലാൻഡ് ടീമിൽ സൗത്തീയ്ക്ക് പകരം ലോക്കി ഫെർഗുൺ ടീമിലെത്തി. ഇന്ത്യൻ ടീമിൽ കുൽദീപ് പകരക്കാരനായി യുസ്വേന്ദ്ര ചഹാൽ തിരിച്ചെത്തി. ഇന്ത്യൻ… Read More »ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തു

ലോകകപ്പ് സെമി ; ആ വമ്പൻ നേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് 27 റൺസ്

തകർപ്പൻ പ്രകടനമാണ് ഈ ലോകകപ്പിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നിരവധി റെക്കോർഡുകളും ഈ ലോകകപ്പിൽ രോഹിത് ശർമ്മ സ്വന്തം പേരിലാക്കി. എട്ട് ഇന്നിങ്സിൽ നിന്നും 92.43 ശരാശരിയിൽ 647 റൺസ് ഈ ലോകകപ്പിൽ രോഹിത് ശർമ്മ അടിച്ചുകൂട്ടി.… Read More »ലോകകപ്പ് സെമി ; ആ വമ്പൻ നേട്ടത്തിന് രോഹിത് ശർമ്മയ്ക്ക് ഇനി വേണ്ടത് 27 റൺസ്

സെമിയിൽ ന്യൂസിലാൻഡിനെതിരെ ഈ രണ്ട് താരങ്ങളെ കളിപ്പിക്കണം ; സച്ചിൻ ടെണ്ടുൽക്കർ

ന്യൂസിലാൻഡിനെതിരായ ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയെയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെയും ഉൾപ്പെടുത്തണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യ ഈ രണ്ട് മാറ്റങ്ങൾ ന്യൂസിലാൻഡിനെതിരായ ഈ വമ്പൻ… Read More »സെമിയിൽ ന്യൂസിലാൻഡിനെതിരെ ഈ രണ്ട് താരങ്ങളെ കളിപ്പിക്കണം ; സച്ചിൻ ടെണ്ടുൽക്കർ

ഐസിസി ഏകദിന റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി രോഹിത് ശർമ്മ

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തോടെ ഐസിസി ഏകദിന റാങ്കിങിൽ വമ്പൻ നേട്ടവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ. ലോകകപ്പിൽ അഞ്ച് സെഞ്ചുറി ഉൾപ്പെടെ 644 റൺസ് നേടിയ രോഹിത് ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം നിലനിർത്തിയതിനൊപ്പം റേറ്റിങ് 885 ആയി ഉയർത്തി. ഒന്നാം സ്ഥാനത്തുള്ള… Read More »ഐസിസി ഏകദിന റാങ്കിങ് ; കോഹ്ലിയുടെ ഒന്നാം സ്ഥാനത്തിന് ഭീഷണിയുയർത്തി രോഹിത് ശർമ്മ

റെക്കോർഡുകൾക്ക് വേണ്ടിയല്ല, ഞാൻ കളിക്കുന്നത് ലോകകപ്പ് നേടുവാൻ ; രോഹിത് ശർമ്മ

റെക്കോർഡുകൾക്ക് വേണ്ടിയല്ല ലോകകപ്പ് കിരീടത്തിന് വേണ്ടിയാണ് ഞാൻ കളിക്കുന്നതെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരശേഷം ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസെന്ന സച്ചിൻ ടെണ്ടുൽക്കറുടെ 26 റൺസ് മാത്രം അകലെയാണ് രോഹിതെന്ന കാര്യം ഓർമിപ്പിച്ചപ്പോഴാണ് ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ… Read More »റെക്കോർഡുകൾക്ക് വേണ്ടിയല്ല, ഞാൻ കളിക്കുന്നത് ലോകകപ്പ് നേടുവാൻ ; രോഹിത് ശർമ്മ

ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയുടെ എതിരാളി ന്യൂസിലാൻഡ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും

ലോകകപ്പ് ആദ്യ സെമിഫൈനലിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനത്തുള്ള ന്യൂസിലാൻഡുമായി ഏറ്റുമുട്ടും. ജൂലൈ ഒമ്പതിന് ഓൾഡ് ട്രാഫോർഡിലാണ് ആദ്യ സെമിഫൈനൽ. ജൂലൈ പതിനൊന്നിന് എഡ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം സെമിയിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്മാരായ… Read More »ലോകകപ്പ് സെമിഫൈനൽ ; ഇന്ത്യയുടെ എതിരാളി ന്യൂസിലാൻഡ് ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും

ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം

ലോകകപ്പ് അവസാന ലീഗ് പോരാട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 326 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 49.5 ഓവറിൽ 315 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടക്കത്തിൽ തന്നെ തകർന്ന ഓസ്‌ട്രേലിയയെ… Read More »ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരെ സൗത്താഫ്രിക്കയ്ക്ക് 10 റൺസിന്റെ വിജയം