Skip to content

England v Pakistan

അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

തൻ്റെ അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ടിൻ്റെ യുവതാരം രേഹൻ അഹ്മദ്. കറാച്ചി ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിലായിരുന്നു യുവതാരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. താരത്തിൻ്റെ മികവിൽ പാകിസ്ഥാനെ രണ്ടാം ഇന്നിങ്സിൽ 216 റൺസിൽ ഇംഗ്ലണ്ട് ചുരുക്കികെട്ടി.… Read More »അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേട്ടവുമായി രേഹൻ അഹമ്മദ്, സ്വന്തമാക്കിയത് തകർപ്പൻ റെക്കോർഡ്

അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

പാകിസ്ഥാനെതിരായ റാവൽപിണ്ടി ടെസ്റ്റിലെ സെഞ്ചുറിയോടെ തകർപ്പൻ നേട്ടത്തിൽ വീരേന്ദർ സെവാഗിനും രാഹുൽ ദ്രാവിഡിനുമൊപ്പം സ്ഥാനം പിടിച്ച് ഇംഗ്ലീഷ് ഓപ്പണർമാരായ സാക് ക്രോലിയും ബെൻ ഡക്കറ്റും. മത്സരത്തിൽ ഇരുവരും സെഞ്ചുറി നേടിയാണ് പുറത്തായത്. സാക് ക്രോലി 111 പന്തിൽ 122 റൺസ് നേടിയപ്പോൾ… Read More »അന്ന് സെവാഗും ദ്രാവിഡും, 16 വർഷങ്ങൾക്ക് ശേഷം ആ റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ടിൻ്റെ യുവ ഓപ്പണർമാർ

സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

പാകിസ്ഥാൻ ബൗളർമാരെ അടിച്ചൊതുക്കി ലോക റെക്കോർഡ് കുറിച്ച് ഇംഗ്ലണ്ട്. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിലെ ആദ്യ ദിനത്തിൽ നാല് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരാണ് സെഞ്ചുറി നേടിയത്. സാക് ക്രോലി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ഹാരി ബ്രൂക് എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടിയത്.… Read More »സെഞ്ചുറി നേടിയത് നാല് പേർ, നാണംകെട്ട് പാകിസ്ഥാൻ ബൗളർമാർ, ഇംഗ്ലണ്ടിന് ലോക റെക്കോർഡ്

ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്

ഐസിസി ടി20 ലോകകപ്പിന് ശേഷം നടക്കാനിരിക്കുന്ന പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 2005 ന് ശേഷം പാകിസ്ഥാനിലെ ഇംഗ്ലണ്ടിൻ്റെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. നേരത്തെ പാകിസ്ഥാനിൽ നടന്ന 7 മത്സരങ്ങളുടെ ടി20 പരമ്പര ഇംഗ്ലണ്ട് 4-3 ന് സ്വന്തമാക്കിയിരുന്നു.… Read More »ബെയർസ്റ്റോ ഇല്ലെങ്കിലെന്താ, മറ്റൊരു വെടിക്കെട്ട് താരത്തെ ടെസ്റ്റ് ടീമിൽ ഉൾപെടുത്തി ഇംഗ്ലണ്ട്

മുട്ടുകുത്തി പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 67 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. വിജയത്തോടെ പരമ്പര 4-3 ന് മൊയിൻ അലിയും കൂട്ടരും സ്വന്തമാക്കി. മത്സരത്തിൽ ഇംഗ്ളണ്ട് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരായ പാകിസ്ഥാന് നിശ്ചിത 20… Read More »മുട്ടുകുത്തി പാകിസ്ഥാൻ, തകർപ്പൻ വിജയത്തോടെ ടി20 പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്

കനത്ത സുരക്ഷ, 17 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ

പാകിസ്ഥാൻ പര്യടനത്തിനായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്ഥാനിൽ പറന്നിറങ്ങി. നീണ്ട 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തുന്നത്. കനത്ത സുരക്ഷയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയിലാണ് ഇംഗ്ലണ്ട് താരങ്ങൾ പാകിസ്ഥാനിൽ എത്തിയിരിക്കുന്നത്. താരങ്ങൾ താമസിക്കുന്ന ഹോട്ടലിലും സുരക്ഷ ഉദ്യോഗസ്ഥർ കാവലുണ്ടാകും. ഇതിന്… Read More »കനത്ത സുരക്ഷ, 17 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിൽ

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ? പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ ; വീഡിയോ കാണാം

പാകിസ്ഥാനെതിരായ രണ്ടാം ടി20യിൽ പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സിക്സെന്നാണ് ക്രിക്കറ്റ് ആരാധകർ ഈ സിക്സിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ മത്സരത്തിൽ 42 പന്തിൽ സെഞ്ചുറി നേടിയ ലിവിങ്സ്റ്റൺ രണ്ടാം മത്സരത്തിലും… Read More »ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സിക്സ് ? പടുകൂറ്റൻ സിക്സ് പറത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ ; വീഡിയോ കാണാം

42 പന്തിൽ സെഞ്ചുറി, തകർപ്പൻ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ

പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ സെഞ്ചുറിയ്ക്ക് പുറകെ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ. മത്സരത്തിൽ പാകിസ്ഥാൻ 31 റൺസിന് വിജയിച്ചുവെങ്കിലും ലിയാം ലിവിങ്സ്റ്റന്റെ തകർപ്പൻ ഇന്നിങ്‌സ് ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു. മത്സരത്തിലെ ഈ പ്രകടനത്തോടെ ഒരുപിടി… Read More »42 പന്തിൽ സെഞ്ചുറി, തകർപ്പൻ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റ്സ്മാൻ ലിയാം ലിവിങ്സ്റ്റൺ

ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

മുൻനിര താരങ്ങൾ ആരുംതന്നെയില്ലാതെ മൂന്നാംനിര ടീമുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെതിരെ പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻതാരം കമ്രാൻ അക്മൽ. പാകിസ്ഥാന്റെ പ്രകടനം കണ്ടപ്പോൾ ഇംഗ്ലണ്ട് കളിച്ചത് ശ്രീലങ്കയാടാണെന്ന് തോന്നിപോയെന്നും പാകിസ്ഥാൻ ക്രിക്കറ്റിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാകുന്നില്ലയെന്നും തന്റെ യൂട്യൂബ് ചാനലിൽ കമ്രാൻ അക്മൽ… Read More »ഇംഗ്ലണ്ടിന്റെ മൂന്നാംനിര ടീമിനോട് പരാജയപെട്ട പാകിസ്ഥാനെ പരിഹസിച്ച് മുൻ താരം

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി പുതിയ ടീമിനെ പ്രഖ്യാപിക്കും

മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ഏകദിന ടീമിലെ ഏഴ് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ്. ഔദ്യോഗിക പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം ECB അറിയിച്ചത്. മൂന്ന് കളിക്കാർക്കും നാല് സപ്പോർട്ട് സ്റ്റാഫിനുമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ടീമിലെ മറ്റു… Read More »മൂന്ന് കളിക്കാർ ഉൾപ്പെടെ ഇംഗ്ലണ്ട് ടീമിലെ ഏഴ് പേർക്ക് കോവിഡ്, പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി പുതിയ ടീമിനെ പ്രഖ്യാപിക്കും

16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക്

നീണ്ട 16 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാൻ പര്യടനത്തിന് സന്നദ്ധരായി ഇംഗ്ലണ്ട്. അടുത്ത വർഷം ഒക്ടോബറിൽ ടി20 പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലെത്തുമെന്ന് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്‌ ക്രിക്കറ്റ് ബോർഡ് ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിന് മുൻപായി നടക്കുന്ന പരമ്പരയിലെ… Read More »16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ട് ടീം പാകിസ്ഥാനിലേക്ക്

ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 5 റൺസിന്റെ വിജയം ; ടി20 പരമ്പര സമനിലയിൽ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ പാകിസ്ഥാന് 5 റൺസിന്റെ ആവേശകരമായ വിജയം. മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 185 റൺസ് നേടാനെ സാധിച്ചുള്ളൂ. 33 പന്തിൽ… Read More »ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 5 റൺസിന്റെ വിജയം ; ടി20 പരമ്പര സമനിലയിൽ

ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ, ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ 600 വിക്കറ്റുകൾ പൂർത്തിയാക്കി ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ. ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബൗളറും ആദ്യത്തെ ഫാസ്റ്റ് ബൗളറും കൂടിയാണ് ആൻഡേഴ്സൺ. മുത്തയ്യ മുരളീധരൻ (800), ഷെയ്ൻ വോൺ (708), അനിൽ കുംബ്ലെ (619)… Read More »ടെസ്റ്റിൽ 600 വിക്കറ്റുകൾ നേടുന്ന ആദ്യ ഫാസ്റ്റ് ബൗളർ, ചരിത്രനേട്ടത്തിൽ ജെയിംസ് ആൻഡേഴ്സൺ

പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

പാകിസ്ഥാനെതിരെ സൗത്താപ്ടണിൽ നടക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അവിശ്വസനീയ ക്യാച്ചുമായി ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ. മത്സരത്തിലെ മൂന്നാം ദിനത്തിൽ പാകിസ്ഥാൻ താരം ഷഹീൻ അഫ്രീദിയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ബട്ട്ലർ പുറത്താക്കിയത്. ബ്രോഡ് എറിഞ്ഞ 86 ആം ഓവറിലെ ആദ്യ… Read More »പാകിസ്ഥാനെതിരെ അവിശ്വസനീയ ക്യാച്ചുമായി ജോസ് ബട്ട്ലർ, വീഡിയോ കാണാം

ഇംഗ്ലണ്ടിന് തിരിച്ചടി, ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ സൂപ്പർതാരം കളിക്കില്ല

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്സ് കളിക്കില്ല. വ്യക്തിപരമായ കാരണങ്ങൾ മുൻനിർത്തിയാണ് സ്റ്റോക്സ് പരമ്പരയിൽ നിന്നും പിന്മാറിയിരിക്കുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ” ഈ ആഴ്ച ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൽ… Read More »ഇംഗ്ലണ്ടിന് തിരിച്ചടി, ടെസ്റ്റ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ സൂപ്പർതാരം കളിക്കില്ല

അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയത്തിന് പുറകെ ജോസ് ബട്ട്ലറെ പ്രശംസിച്ച് സഹതാരം ക്രിസ് വോക്‌സ്. ബട്ട്ലർ ഫോമിൽ തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും ചേസിങിൽ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളാണ് ബട്ട്ലറെന്നും അതവൻ ഈ പ്രകടനത്തോടെ ഒരിക്കൽ… Read More »അക്കാര്യം അവൻ വീണ്ടും തെളിയിച്ചു, ബട്ട്ലറെ പ്രശംസിച്ച് ക്രിസ് വോക്‌സ്

പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

ജോസ് ബട്ട്ലറുടെയും ക്രിസ് വോക്‌സിന്റെ ബാറ്റിങ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് തിരിച്ചടിയായതെന്ന് ക്യാപ്റ്റൻ അസ്ഹർ അലി. ഇരുവരുടെയും 139 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിന്റെ ഗതി മാറ്റിയെന്നും ഒപ്പം ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സാധിക്കാതെ വന്നതും പരാജയത്തിന്… Read More »പാകിസ്ഥാന്റെ പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ക്യാപ്റ്റൻ അസ്ഹർ അലി

രക്ഷകരായി വോക്സും ബട്ട്ലറും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 3 വിക്കറ്റിന്റെ തകർപ്പൻ വിജയം. 75 റൺസ് നേടിയ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറുടെയും 84 റൺസ് നേടിയ ക്രിസ് വോക്‌സിന്റെയും 42 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെയും മികവിലാണ്… Read More »രക്ഷകരായി വോക്സും ബട്ട്ലറും, പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ വിജയം

ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്, പാകിസ്ഥാന് 107 റൺസിന്റെ ലീഡ്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്. മൂന്നാം ദിനം 92/4 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് മൂന്നാം ദിനം 127 റൺസ് കൂട്ടിചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 62 റൺസ് നേടിയ… Read More »ഇംഗ്ലണ്ട് 219 റൺസിന് പുറത്ത്, പാകിസ്ഥാന് 107 റൺസിന്റെ ലീഡ്

ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാന് മികച്ച തുടക്കം. മാഞ്ചസ്റ്ററിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാൻ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ 139 റൺസ് നേടിയിട്ടുണ്ട്. 69 റൺസ് നേടിയ ബാബർ അസമും,… Read More »ബാബർ അസമിന് ഫിഫ്റ്റി, ആദ്യ ദിനത്തിൽ പാകിസ്ഥാൻ ആധിപത്യം

പാകിസ്ഥാൻ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീം, ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ അവർക്ക് സാധിക്കും, മൈക്കൽ വോൺ

അടുത്ത മാസം ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ പാകിസ്ഥാന് സാധിക്കുമെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ. ടെസ്റ്റിൽ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീമാണ് പാകിസ്ഥാനെന്നും അതുകൊണ്ട് തന്നെ ആവേശത്തോടെയാണ് പരമ്പര7 നോക്കി കാണുന്നതെന്നും വോൺ പറഞ്ഞു.… Read More »പാകിസ്ഥാൻ വെസ്റ്റിൻഡീസിനെക്കാൾ മികച്ച ടീം, ഇംഗ്ലണ്ടിനെ ഞെട്ടിക്കാൻ അവർക്ക് സാധിക്കും, മൈക്കൽ വോൺ

ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഇംഗ്ലണ്ടിന്റെ ദുർബലമായ മുൻനിരയെയായിരിക്കും തന്റെ ടീം ലക്ഷ്യം വെയ്ക്കുകയെന്ന് പാകിസ്ഥാൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ അസ്ഹർ അലി. മുൻ ക്യാപ്റ്റൻ അലസ്റ്റയർ കുക്ക് വിരമിച്ചതിന് ശേഷം ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റിങ് നിര ദുർബലമാണെന്നും ഇപ്പോഴുള്ള ബാറ്റ്‌സ്മാന്മാരുടെ ആത്മവിശ്വാസകുറവ് തങ്ങൾക്ക് അനുകൂലമാകുമെന്നും പാകിസ്ഥാൻ… Read More »ഇംഗ്ലണ്ടിന്റെ മുൻനിര ദുർബലം ; പാകിസ്ഥാൻ ക്യാപ്റ്റൻ അസ്ഹർ അലി

ഏഴ് പാകിസ്ഥാൻ താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്ഥാൻ ടീമിലെ ഏഴ് കളിക്കാർക്ക് കൂടെ കോവിഡ് 19 സ്ഥിരീകരിച്ചു. ഫഖർ സമാൻ, ഇമ്രാൻ ഖാൻ, കാഷിഫ് ബാട്ടി, മൊഹമ്മദ് ഹഫീസ്, മൊഹമ്മദ് ഹസ്നൈൻ, മൊഹമ്മദ് റിസ്വാൻ, വഹാബ് റിയാസ് എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ഹൈദർ അലി,… Read More »ഏഴ് പാകിസ്ഥാൻ താരങ്ങൾക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ചടി ; മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇംഗ്ലണ്ട് പര്യടനത്തിനായി തയ്യാറെടുക്കുന്ന പാകിസ്ഥാൻ ടീമിന് കനത്ത തിരിച്ചടി. പര്യടനത്തിനുള്ള  29 അംഗ ടീമിലുള്ള ഹൈദർ അലി, ഹാരിസ് റൗഫ്, ഷാദാബ്‌ ഖാൻ എന്നിവർക്ക്  കോവിഡ് 19 സ്ഥിരീകരിച്ചു . പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡാണ് ഇക്കാര്യം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.  റാവൽപിണ്ടിയിലാണ്… Read More »പാകിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിന് തിരിച്ചടി ; മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു

പന്തിൽ മാറ്റം വരുത്താൻ പാകിസ്ഥാന്റെ ശ്രമം ; പ്രതിഷേധമറിയിച്ച് ഇംഗ്ലണ്ട്

തകർപ്പൻ വിജയമാണ് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാകിസ്ഥാൻ നേടിയത്. മത്സരത്തിലെ വിജയത്തോടെ 11 മത്സരങ്ങളിലെ തുടർപരാജയമെന്ന നാണക്കേടിനും പാകിസ്ഥാൻ അന്ത്യം കുറിച്ചു. എന്നാൽ മത്സരത്തിന് ശേഷം അൽപ്പം വിവാദങ്ങളും ഉടലെടുത്തിരിക്കുകയാണ്. ഫ്ലാറ്റ് പിച്ചിൽ നടന്ന മത്സരത്തിൽ റിവേഴ്സ് സ്വിങ് ലഭിക്കാൻ പാകിസ്ഥാൻ പലതവണ… Read More »പന്തിൽ മാറ്റം വരുത്താൻ പാകിസ്ഥാന്റെ ശ്രമം ; പ്രതിഷേധമറിയിച്ച് ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ പരാജയത്തിന് കാരണം മോശം ഫീൽഡിങ് ; ഓയിൻ മോർഗൻ

അപ്രതീക്ഷിത പരാജയമാണ് പാകിസ്ഥാനെതിരെ ഇംഗ്ലണ്ട് ഏറ്റുവാങ്ങിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 14 റൺസിന്റെ വിജയം നേടിയാണ് 11 മത്സരങ്ങളുടെ തുടർപരാജയത്തിന് പാകിസ്ഥാൻ അന്ത്യം കുറിച്ചത്. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത്… Read More »പാകിസ്ഥാനെതിരായ പരാജയത്തിന് കാരണം മോശം ഫീൽഡിങ് ; ഓയിൻ മോർഗൻ

തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

പാകിസ്ഥാനെതിരായ പരാജയത്തിലും ചരിത്രനേട്ടം സ്വന്തമാക്കി ആതിഥേയരായ ഇംഗ്ലണ്ട്. ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഇത് തുടർച്ചയായി… Read More »തുടർച്ചയായ ആറാം മത്സരത്തിലും 300 കടന്ന് ഇംഗ്ലണ്ട് നേടിയത് ചരിത്രനേട്ടം

ബട്ട്ലറിന്റെയും റൂട്ടിന്റെയും സെഞ്ചുറി പാഴായി ; പാകിസ്ഥാന് ആവേശകരമായ വിജയം

ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 14 റൺസിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 349 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 334 റൺസ് നേടാനെ സാധിച്ചുള്ളൂ. ഒരു ഘട്ടത്തിൽ 118 ന് നാല് എന്ന… Read More »ബട്ട്ലറിന്റെയും റൂട്ടിന്റെയും സെഞ്ചുറി പാഴായി ; പാകിസ്ഥാന് ആവേശകരമായ വിജയം

ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

ലോകകപ്പ് ആദ്യ മത്സരത്തിൽ സൗത്താഫ്രിക്കയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 311 റൺസ് ഇംഗ്ലണ്ട് നേടി. 79 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്സ്, 60 പന്തിൽ 57… Read More »ലോകകപ്പ് കന്നിയങ്കം ; ഇംഗ്ലണ്ടിനെതിരെ സൗത്താഫ്രിക്കയ്ക്ക് 312 റൺസിന്റെ വിജയലക്ഷ്യം

359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ

ജോണി ബെയർസ്റ്റോയുടെ സെഞ്ചുറി മികവിൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പാകിസ്ഥാൻ ഉയർത്തിയ 359 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഇംഗ്ലണ്ട് 44.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു. തകർപ്പൻ തുടക്കമാണ് ബെയർസ്റ്റോയും… Read More »359 റൺസിന്റെ വിജയലക്ഷ്യം 45 ആം ഓവറിൽ മറികടന്ന് ഇംഗ്ലണ്ട് ; തകർത്താടിയത് ജോണി ബെയർസ്റ്റോ