Skip to content

Australia v India

ഗാബയിൽ ഓസ്‌ട്രേലിയക്ക് പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

തകർപ്പൻ വിജയമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യ നേടിയത്. മൂന്ന് വിക്കറ്റിന്റെ ആവേശവിജയമാണ് ഓസ്‌ട്രേലിയയുടെ വിജയക്കോട്ടയായ ഗാബയിൽ ഇന്ത്യ നേടിയത്. 328 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മറികടന്നാണ് ഇന്ത്യ മത്സരത്തിൽ വിജയിച്ചതും ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കുകയും… Read More »ഗാബയിൽ ഓസ്‌ട്രേലിയക്ക് പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പിതൃത്വ അവധിയിലായിരുന്ന ക്യാപ്റ്റൻ വിരാട് കോഹ്ലിയ്ക്കൊപ്പം ഓസ്‌ട്രേലിയൻ പര്യടനത്തിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയും പരിക്ക് മൂലം ഓസ്‌ട്രേലിയൻ… Read More »കോഹ്ലിയും പാണ്ഡ്യയും തിരിച്ചെത്തി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യയെ ഒരിക്കലും നിസാരരായി കാണരുത്, ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ. ഗാബയിൽ നടന്ന അവസാന മത്സരത്തിൽ മൂന്ന് വിക്കറ്റിന് ഓസ്‌ട്രേലിയയെ പരാജയപെടുത്തിയാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-1 ന് സ്വന്തമാക്കിയത്. 32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഓസ്‌ട്രേലിയ… Read More »ഇന്ത്യയെ ഒരിക്കലും നിസാരരായി കാണരുത്, ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാങർ

എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്ത് കാഴ്‌ച്ചവെച്ചത്. 138 പന്തിൽ 89 റൺസ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തിൽ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര… Read More »എം എസ് ധോണിയുടെ റെക്കോർഡ് പഴങ്കഥയാക്കി റിഷാബ് പന്ത്

തകർത്താടി റിഷാബ് പന്ത്, ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റിന്റെ ആവേശവിജയം. വിജയത്തോടെ ടെസ്റ്റ് പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. ഗബ്ബയിൽ ഇന്ത്യയുടെ ആദ്യ വിജയം കൂടിയാണിത്. 32 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഗബ്ബയിൽ ഓസ്‌ട്രേലിയ പരാജയപെടുന്നത്. രണ്ടാം ഇന്നിങ്സിൽ… Read More »തകർത്താടി റിഷാബ് പന്ത്, ഓസ്‌ട്രേലിയയുടെ വിജയകോട്ട തകർത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ താരം ഷെയ്ൻ വോൺ. ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ നാലാം ദിനത്തിൽ കമന്ററിയ്ക്കിടെയാണ് നടരാജന്റെ നോ ബോളുകളിൽ വോൺ സംശയം പ്രകടിപ്പിച്ചത്. ” നടരാജൻ ബൗൾ… Read More »അവന്റെ നോ ബോളുകളെല്ലാം ഓവറിലെ ആദ്യ പന്തിൽ, നടരാജന്റെ ബൗളിങിനെ ചോദ്യം ചെയ്ത് ഷെയ്ൻ വോൺ

സച്ചിന്റെയും സെവാഗിന്റെയും റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ഇന്നിങ്സിൽ നേടിയ ഫിഫ്റ്റിയോടെ സച്ചിൻ ടെണ്ടുൽക്കറുടെയും വീരേന്ദർ സെവാഗിന്റെയും റെക്കോർഡ് തകർത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത്. 74 പന്തിൽ 55 റൺസ് നേടിയാണ് രണ്ടാം ഇന്നിങ്സിൽ സ്റ്റീവ് സ്മിത്ത് പുറത്തായത്. ടെസ്റ്റ് കരിയറിലെ സ്മിത്തിന്റെ… Read More »സച്ചിന്റെയും സെവാഗിന്റെയും റെക്കോർഡ് തകർത്ത് സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

ബ്രിസ്ബനിൽ നടക്കുന്ന നാലാം ടെസ്റ്റിനിടെ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്തിനെ ട്രോളി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. സ്മിത്തിന് മുൻപിൽ വെച്ച് ക്രീസിൽ ഷാഡോ ബാറ്റ് ചെയ്തുകൊണ്ടാണ് രോഹിത് ഓസ്‌ട്രേലിയൻ താരത്തെ പരിഹസിച്ചത്. ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിടെ സ്റ്റീവ്… Read More »സ്റ്റീവ് സ്മിത്തിനെ പരിഹസിച്ച് രോഹിത് ശർമ്മ ; വീഡിയോ കാണാം

അധിക്ഷേപങ്ങൾ തളർത്തിയില്ല, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി മൊഹമ്മദ് സിറാജ്

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വറെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മൊഹമ്മദ് സിറാജ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നേടിയ സിറാജ് രണ്ടാം ഇന്നിങ്സിൽ 73 റൺസ് വഴങ്ങി 5 വിക്കറ്റ്… Read More »അധിക്ഷേപങ്ങൾ തളർത്തിയില്ല, തകർപ്പൻ പ്രകടനത്തോടെ അപൂർവ്വനേട്ടം സ്വന്തമാക്കി മൊഹമ്മദ് സിറാജ്

ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ഇന്ത്യൻ ടീമിന്റെ തകർപ്പൻ തിരിച്ചുവരവിന് കാരണം ഹെഡ് കോച്ച് രവി ശാസ്ത്രിയാണെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ. ആദ്യ മത്സരത്തിൽ 36 റൺസിന് പുറത്തായി വൻ പരാജയം ഏറ്റുവാങ്ങിയ ശേഷം കോഹ്ലിയില്ലാഞ്ഞിട്ട് പോലും അവിശ്വസനീയ തിരിച്ചുവരവാണ്… Read More »ഇന്ത്യയുടെ തകർപ്പൻ തിരിച്ചുവരവിന് കാരണം അദ്ദേഹം, മൈക്കൽ വോൺ

പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യൻ താരം ഷാർദുൽ താക്കൂർ കാഴ്ച്ചവെച്ചത്. 9 ഫോറും 2 സിക്സുമടക്കം 67 റൺസ് നേടിയ ഷാർദുൽ താക്കൂറിന്റെയും 62 റൺസ് നേടിയ വാഷിങ്ടൺ സുന്ദറിന്റെയും മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ… Read More »പ്രചോദനമായത് രവി ശാസ്ത്രി പറഞ്ഞ ആ വാക്കുകൾ ; ഷാർദുൽ താക്കൂർ

സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിലെ ഇന്ത്യയുടെ തകർപ്പൻ പ്രകടനത്തെ അഭിനന്ദിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 186 റൺസ് എടുക്കുന്നതിനിടെ 6 വിക്കറ്റുകൾ നഷ്ട്ടമായ ഇന്ത്യ ഷാർദുൽ താക്കൂറിന്റെയും വാഷിങ്ടൺ സുന്ദറിന്റെയും തകർപ്പൻ ബാറ്റിങ്… Read More »സുന്ദർ താക്കൂർ കൂട്ടുകെട്ടിൽ ഓസ്‌ട്രേലിയക്ക് പിഴച്ചതെവിടെ, റിക്കി പോണ്ടിങ് പറയുന്നു

തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ

തകർപ്പൻ പ്രകടനമാണ് തന്റെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ താരം വാഷിങ്ടൺ സുന്ദർ ഓസ്‌ട്രേലിയക്കെതിരെ കാഴ്ച്ചവെച്ചത്. 3 വിക്കറ്റ് വീഴ്ത്തി മികച്ച ബൗളിങ് പ്രകടനം കാഴ്ച്ചവെച്ച സുന്ദർ ആദ്യ ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇന്ത്യയെ 144 പന്തിൽ 62 റൺസ് നേടി മികച്ച… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ ചരിത്രനേട്ടം സ്വന്തമാക്കി വാഷിങ്ടൺ സുന്ദർ

എന്തിനാണ് അത്തരത്തിലൊരു ഷോട്ടിന് ശ്രമിച്ചത്, കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെ മികച്ച തുടക്കം ലഭിച്ചിട്ടും മുതലെടുക്കാൻ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നില്ല. നേഥൻ ലയണിനെതിരെ അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് ശർമ്മ പുറത്തായത്. ഇതിനുപുറകെ രോഹിത് ശർമ്മയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ അടക്കമുള്ളവർ… Read More »എന്തിനാണ് അത്തരത്തിലൊരു ഷോട്ടിന് ശ്രമിച്ചത്, കാരണം വ്യക്തമാക്കി രോഹിത് ശർമ്മ

അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

ടെസ്റ്റ് അരങ്ങേറ്റത്തിലെ മികച്ച പ്രകടനത്തിന് പുറകെ ഇന്ത്യയുടെ തമിഴ്നാട് ഫാസ്റ്റ് ബൗളർ ടി നടരാജനെ പ്രശംസിച്ച് ഇന്ത്യൻ ഓപ്പണറും വൈസ് ക്യാപ്റ്റനും കൂടിയായ രോഹിത് ശർമ്മ. സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ന്റെയടക്കം മൂന്ന് വിക്കറ്റുകൾ ആദ്യ ഇന്നിങ്സിൽ നടരാജൻ നേടിയിരുന്നു. നായരാജന്… Read More »അവൻ ഇന്ത്യയുടെ പുതുപ്രതീക്ഷ, നടരാജനെ പ്രശംസിച്ച് രോഹിത് ശർമ്മ

രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ

ഓസ്‌ട്രേലിയക്കെതിരായ നാലാം മത്സരത്തിൽ അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്‌കർ. 44 റൺസ് നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന രോഹിത് ശർമ്മ സ്പിന്നർ നേഥൻ ലയണിന്റെ ഓവറിൽ… Read More »രോഹിത് ശർമ്മയെ രൂക്ഷമായി വിമർശിച്ച് സുനിൽ ഗാവസ്‌കർ

വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പുറകിലെ സ്ലെഡ്ജിങിനെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്ക് വോയും ഷെയ്ൻ വോണും. പന്തിന്റെ സ്ലെഡ്ജിങ് ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ഇക്കാര്യത്തിൽ അമ്പയർമാർ ഇടപെടണമെന്നും ഇരുവരും പറഞ്ഞു. ” വിക്കറ്റ് കീപ്പർ സംസാരിക്കുന്നതിൽ… Read More »വിക്കറ്റിന് പിന്നിലെ പന്തിന്റെ സ്ലെഡ്ജിങ് , വിമർശനവുമായി മാർക്ക് വോയും ഷെയ്ൻ വോണും

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കുൽദീപ് യാദവ് ചെയ്യേണ്ടതെന്ത് ? ആകാശ് ചോപ്ര പറയുന്നു

ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ നിന്നും കുൽദീപ് യാദവ് പിന്മാറണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിലും കുൽദീപ് യാദവിന് അവസരം ലഭിക്കാത്തതിന് പുറകെയാണ് ആകാശ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.… Read More »ഇന്ത്യയ്ക്ക് വേണ്ടി കളിക്കാൻ കുൽദീപ് യാദവ് ചെയ്യേണ്ടതെന്ത് ? ആകാശ് ചോപ്ര പറയുന്നു

ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ടി നടരാജൻ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തോടെ ഇന്ത്യയ്ക്ക് വേണ്ടി റെഡ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ടി നടരാജൻ. അരങ്ങേറ്റ മത്സരത്തോടെ മറ്റൊരു ഇന്ത്യൻ താരത്തിനും നേടുവാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ തമിഴ്നാട്ടുക്കാരൻ. ഓസ്‌ട്രേലിയയിലേക്ക് നെറ്റ് ബൗളറായി ടീമിലെത്തിയ നടരാജൻ… Read More »ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി ടി നടരാജൻ

സ്മിത്തിനെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റനായി സഞ്ജു സാംസൺ ?

ഐ പി എൽ പതിനാലാം സീസണ് മുൻപായി നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഐ പി എൽ പ്രഥമസീസൺ ചാമ്പ്യന്മാരായ രാജസ്ഥാൻ റോയൽസ്. സിഡ്‌നി ടെസ്റ്റിലെ വിവാദങ്ങൾ കൂടെ കണക്കിലെടുത്ത് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാനും റോയൽസിന്റെ ക്യാപ്റ്റനും കൂടിയായ സ്റ്റീവ് സ്മിത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയെന്നുമാണ്… Read More »സ്മിത്തിനെ ഒഴിവാക്കാനൊരുങ്ങി രാജസ്ഥാൻ റോയൽസ്, ക്യാപ്റ്റനായി സഞ്ജു സാംസൺ ?

സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരം മൊഹമ്മദ് സിറാജിന് നേരെയുണ്ടായ വംശീയാധിക്ഷേപത്തിൽ മാപ്പുചോദിച്ച് ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. വംശീയ അധിക്ഷേപം ഏതൊരു സമയത്തും എവിടെയായാലും അംഗീകരിക്കാൻ സാധിക്കുകയില്ലെന്നും ഡേവിഡ് വാർണർ പറഞ്ഞു. ” വീണ്ടും കളിക്കളത്തിൽ തിരിച്ചെത്താൻ സാധിച്ചതിൽ… Read More »സിറാജിനോടും ഇന്ത്യൻ ടീമിനോടും ക്ഷമ ചോദിച്ച്, ഡേവിഡ് വാർണർ

സ്റ്റീവ് സ്മിത്ത് ചെയ്തത് ചതിയൊ വിശദീകരണവുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

സിഡ്‌നിയിൽ നടന്ന ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ക്രീസിൽ ഇന്ത്യൻ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന്റെ ഗാർഡ് മായ്ക്കുന്ന ദൃശ്യം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരിക്കൽ പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് വിലക്ക് ലഭിച്ചിരുന്ന സ്റ്റീവ് സ്മിത്ത് വീണ്ടും ചതി… Read More »സ്റ്റീവ് സ്മിത്ത് ചെയ്തത് ചതിയൊ വിശദീകരണവുമായി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ

തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി റിഷാബ് പന്ത്

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്ത്. സമനിലയിൽ അവസാനിച്ച മത്സരത്തിൽ 118 പന്തിൽ 97 റൺസ് നേടി മികച്ച പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ബൗണ്ടറികളിലൂടെ ഓസ്‌ട്രേലിയൻ ബൗളർമാരെ സമ്മർദ്ദത്തിലാക്കിയ പന്ത്… Read More »തകർപ്പൻ പ്രകടനത്തിന് പുറകെ അപൂർവ്വനേട്ടം സ്വന്തമാക്കി റിഷാബ് പന്ത്

ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ തന്നെ സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച ഓസ്‌ട്രേലിയൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയ്ന് തകർപ്പൻ മറുപടി നൽകി ഇന്ത്യൻ രവിചന്ദ്രൻ അശ്വിൻ. മത്സരത്തിലെ അഞ്ചാം ദിനത്തിൽ ഹനുമാ വിഹാരിയ്ക്കൊപ്പം അശ്വിൻ നടത്തിയ പോരാട്ടമാണ് ഇന്ത്യയെ പരാജയത്തിൽ… Read More »ഇന്ത്യയിലേക്ക് വരൂ, അതായിരിക്കും നിന്റെ അവസാന സിരീസ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റന് തകർപ്പൻ മറുപടി നൽകി രവിചന്ദ്രൻ

അശ്വിനും വിഹാരിയും പൊരുതി, ജയത്തിന് സമാനമായ സമനില നേടി ഇന്ത്യ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സമനില പിടിച്ച് ടീം ഇന്ത്യ. 407 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 5 വിക്കറ്റ് മാത്രം നഷ്ടത്തിൽ 334 റൺസ് നേടി. ഹനുമാ വിഹാരിയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ പരാജയത്തിൽ നിന്നും… Read More »അശ്വിനും വിഹാരിയും പൊരുതി, ജയത്തിന് സമാനമായ സമനില നേടി ഇന്ത്യ

ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ, പിന്നിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്

ഭേദപ്പെട്ട പ്രകടനമാണ് ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. 98 പന്തുകളിൽ നിന്നും 52 റൺസ് നേടി പുറത്തായ രോഹിത് ശർമ്മ ശുഭ്മാൻ ഗില്ലുമൊത്ത് 71 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിൽ കൂട്ടിച്ചേർത്തിരുന്നു. ആദ്യ ഇന്നിങ്സിൽ… Read More »ഓസ്‌ട്രേലിയയിൽ ആ നേട്ടം സ്വന്തമാക്കുന്ന ആദ്യ വിദേശ ബാറ്റ്‌സ്മാനായി രോഹിത് ശർമ്മ, പിന്നിൽ സാക്ഷാൽ വിവിയൻ റിച്ചാർഡ്സ്

ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

തകർപ്പൻ പ്രകടനമാണ് സിഡ്നിയിൽ നടക്കുന്ന ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ സ്റ്റീവ് സ്മിത്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 131 റൺസ് നേടിയ സ്മിത്ത് 81 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ ടെസ്റ്റ് ക്രിക്കറ്റിൽ മറ്റാർക്കും നേടാനാകത്ത റെക്കോർഡ് സ്റ്റീവ്… Read More »ടെസ്റ്റിൽ മറ്റാർക്കും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്മിത്ത്

സിറാജിനെതിരായ വംശീയാധിക്ഷേപം ; പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

സിഡ്‌നി ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്കെതിരായ വംശീയാധിക്ഷേപങ്ങളെ അപലപിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ജസ്പ്രീത് ബുംയ്ക്കും, മൊഹമ്മദ് സിറാജിനും നേരെയുണ്ടായ വംശീയാധിക്ഷേപങ്ങളെ തുടർന്ന് ഇന്നലെ ഇന്ത്യ പരാതി നൽകിയിരുന്നു. എന്നാൽ നാലാം ദിനത്തിലും സിറാജിനെതിരെ കാണികളിൽ നിന്നും മോശം പെരുമാറ്റമുണ്ടാകുകയും ആറോളം… Read More »സിറാജിനെതിരായ വംശീയാധിക്ഷേപം ; പ്രതികരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി

അവൻ ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നു, പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ഇന്ത്യൻ ബാറ്റ്‌സ്മാൻ ചേതേശ്വർ പുജാരയെ പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ അലൻ ബോർഡർ. പുജാര ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നുവെന്നും റൺസ് സ്കോർ ചെയ്യാൻ ശ്രമിക്കുന്നില്ലയെന്നും അലൻ ബോർഡർ പറഞ്ഞു. സിഡ്‌നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 176 പന്തിൽ നിന്നാണ് പുജാര ഫിഫ്റ്റി… Read More »അവൻ ഷോട്ടുകൾ കളിക്കാൻ ഭയപ്പെടുന്നു, പരിഹസിച്ച് മുൻ ഓസ്‌ട്രേലിയൻ താരം

ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി

സിഡ്‌നിയിൽ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ താരങ്ങളായ മൊഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർക്ക് നേരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കാണികളിൽ നിന്നാണ് ഇരുവരും വംശീയാധിക്ഷേപം നേരിട്ടത്. രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലുമാണ് സംഭവം അരങ്ങേറിയത്. മൂന്നാം… Read More »ബുംറയ്ക്കും സിറാജിനുമെതിരെ വംശീയാധിക്ഷേപം, ഇന്ത്യ പരാതി നൽകി