Skip to content

Latest News

Catch up Malayalam Cricket News, malayalam cricket troll, Indian Cricket News, Kerala Cricke Newst, malayalam Cricket varthakal, മലയാളം വാർത്തകൾ, മലയാളം ക്രിക്കറ്റ് വാർത്തകൾ, മലയാളം ന്യൂസ്

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ തകർത്ത് ഡൽഹി

രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ അവസാനിപ്പിച്ച് ഡൽഹി ക്യാപിറ്റൽസ് . സ്വന്തം തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാനെ ഡൽഹി പരാജയപെടുത്തിയത്. രാജസ്ഥാൻ ഉയർത്തിയ 116 റൺസിന്റെ വിജയലക്ഷ്യം 16.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിലാണ് ഡൽഹി മറികടന്നത്.… Read More »രാജസ്ഥാൻ റോയൽസിന്റെ പ്ലേയോഫ്‌ മോഹങ്ങൾ തകർത്ത് ഡൽഹി

അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

അയർലൻഡിനെതിരായ ഒരേയൊരു ഏകദിനത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. നനഞ്ഞ ഔട്ട്ഫീൽഡ് കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 199 റൺസിന്റെ വിജയലക്ഷ്യം 42 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. ഒരു ഘട്ടത്തിൽ 66 ന്… Read More »അരങ്ങേറ്റത്തിൽ രക്ഷകനായി ബെൻ ഫോക്‌സ് ; അയർലൻഡിനെതിരെ ഇംഗ്ലണ്ടിന് വിജയം

ലിന്നും ഗില്ലും തിളങ്ങി ; കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ക്രിസ് ലിന്നിന്റെയും ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. പഞ്ചാബ് ഉയർത്തിയ 184 റൺസിന്റെ വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ട്ടത്തിൽ കൊൽക്കത്ത മറികടന്നു. മികച്ച തുടക്കമാണ്… Read More »ലിന്നും ഗില്ലും തിളങ്ങി ; കൊൽക്കത്തയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പിൽ റണ്ണൊഴുകും പ്രതീക്ഷ പ്രകടിപ്പിച്ച് ഡേവിഡ് വാർണറും

ഇംഗ്ലണ്ടിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിൽ റണ്ണൊഴുകുമെന്ന് ഓസ്‌ട്രേലിയൻ ഓപണിങ് ബാറ്റ്‌സ്മാൻ ഡേവിഡ് വാർണർ. ഹൈ സ്കോറിങ് ടൂർണമെന്റിനായിരിക്കും എല്ലാവരും സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും ബാറ്റ്‌സ്മാനെന്ന നിലയിൽ കൂടുതൽ സ്വിങ് താൻ പ്രതീക്ഷിക്കുന്നില്ലെന്നും വാർണർ വ്യക്തമാക്കി. നേരത്തെ ഇതേ അഭിപ്രായം ഓസ്‌ട്രേലിയൻ ഓൾ… Read More »ലോകകപ്പിൽ റണ്ണൊഴുകും പ്രതീക്ഷ പ്രകടിപ്പിച്ച് ഡേവിഡ് വാർണറും

അലക്‌സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിൽ

ലഹരിമരുന്നുപയോഗത്തെ തുടർന്ന് ടീമിൽ നിന്നും പുറത്താക്കപെട്ട അലക്സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിലെത്തും. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലും അയർലൻഡിനും പാകിസ്ഥാനുമെതിരായ ട്വന്റി20യിലും ജെയിംസ് വിൻസ് കളിക്കുമെങ്കിലും ലോകകപ്പിൽ ഉണ്ടാകുമോയെന്ന കാര്യം ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിട്ടില്ല. അതിനിടെ പരിക്ക്… Read More »അലക്‌സ് ഹെയ്ൽസിന് പകരക്കാരനായി ജെയിംസ് വിൻസ് ഇംഗ്ലണ്ട് ടീമിൽ

പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

കിങ്‌സ് ഇലവൻ പഞ്ചാബിനെ 45 റൺസിന് പരാജയപെടുത്തി ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്സ് ഹൈദരാബാദ്. മത്സരത്തിൽ സൺറൈസേഴ്സ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ… Read More »പഞ്ചാബിനെതിരെ 45 റൺസിന്റെ തകർപ്പൻ വിജയം ; പ്ലേയോഫ്‌ പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ്

ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ലഹരി മരുന്നുപയോഗത്തിനെ തുടർന്നുണ്ടായ വിലക്കിന് പുറകെ ഓപണിങ് ബാറ്റ്‌സ്മാൻ അലക്സ് ഹെയ്ൽസിനെ ലോകകപ്പിനുള്ള പ്രാഥമിക ഇംഗ്ലണ്ട് ടീമിൽ നിന്നും ഒഴിവാക്കി. ടീമിൽ മികച്ച അന്തരീക്ഷം ഉണ്ടാക്കുവാനാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് എത്തിയത്. ഈ നിർണായക സമയത്ത് ടീമിൽ മികച്ച… Read More »ലോകകപ്പ് ടീമിൽ നിന്നും അലക്സ് ഹെയ്ൽസ് പുറത്ത്

ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 34 റൺസിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 198 റൺസ് നേടാനെ സാധിച്ചുള്ളൂ. 34… Read More »ഇത് ഇന്ത്യൻ വീര്യം ; പരാജയത്തിലും ഹൃദയങ്ങൾ കീഴടക്കി ഹർദിക് പാണ്ഡ്യ

റസ്സൽ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ. നിശ്‌ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കൊൽക്കത്ത 232 റൺസ് നേടി. 40 പന്തിൽ 80 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 45 പന്തിൽ 76 റൺസ് നേടിയ… Read More »റസ്സൽ വെടിക്കെട്ട് ; മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്തയ്ക്ക് കൂറ്റൻ സ്കോർ

ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ 17 റൺസിന്റെ തകർപ്പൻ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് ഐ പി എൽ പന്ത്രണ്ടാം സീസണിലെ പ്ലേയോഫിൽ. 2012 ന് ശേഷം ഇതാദ്യമായാണ് ഡൽഹി പ്ലേയോഫിൽ പ്രവേശിക്കുന്നത്. മത്സരത്തിൽ ഡൽഹി ഉയർത്തിയ 188 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂരിന്… Read More »ബാംഗ്ലൂരിനെതിരെ 16 റൺസിന്റെ തകർപ്പൻ വിജയം ; ആറ് വർഷങ്ങൾക്ക് ശേഷം ഡൽഹി പ്ലേയോഫിൽ

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോട്

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകിൽ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും ടീം മാനേജ്‌മെന്റിന്റെയും പിന്തുണയെന്ന് രാജസ്ഥാൻ റോയൽസ് ഫാസ്റ്റ് ബൗളർ ജയദേവ് ഉണാട്കട്. മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. നാലോവറിൽ 26 റൺസ് വഴങ്ങി… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനോട്

സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. സൺറൈസേഴ്‌സ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ മറികടന്നു. തകർപ്പൻ തുടക്കമാണ് ലിവിങ്സ്റ്റണും രഹാനെയും ചേർന്ന് റോയൽസിന് നൽകിയത്. ഇരുവരും ഓപണിങ് കൂട്ടുകെട്ടിൽ… Read More »സഞ്ജുവും ലിവിങ്സ്റ്റണും തിളങ്ങി ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

മനീഷ് പാണ്ഡെ തിളങ്ങി ; രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

രാജസ്ഥാൻ റോയൽസിനെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടി. 36 പന്തിൽ 61 റൺസ് നേടിയ മനീഷ് പാണ്ഡെയുടെ പ്രകടനമാണ് സൺറൈസേഴ്‌സിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്.… Read More »മനീഷ് പാണ്ഡെ തിളങ്ങി ; രാജസ്ഥാനെതിരെ സൺറൈസേഴ്‌സിന് മികച്ച സ്കോർ

രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ബാറ്റിങ് മികവിൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 155 റൺസ് നേടി. രോഹിത് ശർമ്മ 48 പന്തിൽ 67 റൺസ് നേടിയപ്പോൾ… Read More »രോഹിത് ശർമ്മ തിളങ്ങി ചെന്നൈയ്ക്കെതിരെ മുംബൈ ഇന്ത്യൻസിന് പൊരുതാവുന്ന സ്കോർ

ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ താരങ്ങൾ ; പട്ടികയിൽ ഇന്ത്യൻ നായകൻ രണ്ടാമത്

ഫോബ്‌സ് പുറത്തുവിട്ട 2018 ലെ ഏറ്റവും കൂടുതൽ വരുമാനം നേടിയ താരങ്ങളുടെ ലിസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി രണ്ടാമത് . 228.09 കോടിയാണ് കോഹ്‌ലിയുടെ വരുമാനം . 2017 ഒക്ടോബർ മുതൽ 2018 സെപ്റ്റംബർ വരെയുള്ള വരുമാനത്തിന്റെ കണക്കാണ് ഇതിൽ… Read More »ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ താരങ്ങൾ ; പട്ടികയിൽ ഇന്ത്യൻ നായകൻ രണ്ടാമത്

തകർത്തടിച്ച് പരാഗ് ഒടുവിൽ ആർച്ചറിന്റെ ഫിനിഷ് ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

പതിനേഴുക്കാരൻ റിയാൻ പരാഗിന്റെ തകർപ്പൻ വെടിക്കെട്ട് ബാറ്റിങ് മികവിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ റോയൽസിന് മൂന്ന് വിക്കറ്റിന്റെ തകർപ്പൻ വിജയം. കൊൽക്കത്ത ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. മികച്ച തുടക്കമാണ് രഹാനെയും സഞ്ജു… Read More »തകർത്തടിച്ച് പരാഗ് ഒടുവിൽ ആർച്ചറിന്റെ ഫിനിഷ് ; രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം

തകർത്താടി ദിനേശ് കാർത്തിക് ;രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ 175 റൺസ് നേടി. തകർച്ചയോടെ തുടങ്ങിയ കൊൽക്കത്തയെ 50 പന്തിൽ പുറത്താകാതെ 97 റൺസ്… Read More »തകർത്താടി ദിനേശ് കാർത്തിക് ;രാജസ്ഥാനെതിരെ കൊൽക്കത്തയ്ക്ക് മികച്ച സ്കോർ

തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലെ 17 റൺസിന്റെ തകർപ്പൻ വിജയത്തിന് പുറകെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടി. ഓസ്‌ട്രേലിയൻ താരം കോൾട്ടർ നൈലിന് പകരക്കാരനായി എത്തിയ ഡെയ്ൽ സ്റ്റെയ്ൻ പരിക്ക് മൂലം നാട്ടിലേക്ക് തിരിച്ചു. തുടർന്നുള്ള മത്സരങ്ങളിലും ഡെയ്ൽ സ്റ്റെയ്ൻ… Read More »തുടർച്ചയായ മൂന്നാം വിജയത്തിന് പുറകെ ബാംഗ്ലൂരിന് കനത്ത തിരിച്ചടി

പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ 17 റൺസിന്റെ വിജയത്തോടെ ഐ പി എൽ പന്ത്രണ്ടാം സീസണിലെ നാലാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ബാംഗ്ലൂർ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ്… Read More »പഞ്ചാബിനെ തകർത്ത് തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി ബാംഗ്ലൂർ

ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

എ ബി ഡിവില്ലിയേഴ്‌സിന്റെയും മാർക്കസ് സ്റ്റോയിനിസിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ കിങ്സ് ഇലവൻ പഞ്ചാബിനെതിരെ ബാംഗ്ലൂരിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 202 റൺസ് ബാംഗ്ലൂർ നേടി. ഒരു ഘട്ടത്തിൽ 81 റൺസിന് നാല് വിക്കറ്റ്… Read More »ചിന്നസ്വാമിയിൽ ഡിവില്ലിയേഴ്‌സ് വെടിക്കെട്ട് ; ബാംഗ്ലൂരിന് മികച്ച സ്കോർ

ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഷെയ്ൻ വാട്സൻ

ട്വന്റി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി മുൻ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. ഐ പി എല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഈ നേട്ടം വാട്സൻ സ്വന്തമാക്കിയത്. മത്സരത്തിൽ 53 പന്തിൽ 96 റൺസ് നേടിയാണ് വാട്സൻ പുറത്തായത്. ടി20 ക്രിക്കറ്റിൽ… Read More »ടി20 ക്രിക്കറ്റിൽ 8000 റൺസ് പൂർത്തിയാക്കി ഷെയ്ൻ വാട്സൻ

വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഫിഫ്റ്റിയോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർച്ചയായി അഞ്ച് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ ബാറ്റ്‌സ്മാനെന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണർ. മത്സരത്തിൽ 45 പന്തിൽ 57 റൺസ് നേടിയ വാർണറുടെ ഈ… Read More »വീരേന്ദർ സെവാഗിനും ബട്ട്ലർക്കും ശേഷം ആ റെക്കോർഡ് സ്വന്തമാക്കി ഡേവിഡ് വാർണർ

ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

മികച്ച ഫോമിൽ അല്ലായിരുന്നിട്ടും സീസണിലെ എല്ലാ മത്സരത്തിലും ഷെയ്ൻ വാട്സനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണി. ഫോമിൽ തിരിച്ചെത്തിയ വാട്സന്റെ തകർപ്പൻ ബാറ്റിങ് മികവിൽ സൺറൈസേഴ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ… Read More »ഷെയ്ൻ വാട്സണ് വീണ്ടും അവസരങ്ങൾ നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എം എസ് ധോണി

അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

സൺറൈസേഴ്‌സിനെതിരായ മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ എം എസ് ധോണിയോട് നന്ദി പറഞ്ഞ് ഓപണിങ് ബാറ്റ്‌സ്മാൻ ഷെയ്ൻ വാട്സൻ. മത്സരത്തിന് മുൻപ് വരെ പത്ത് ഇന്നിങ്സിൽ നിന്നും 147 റൺസ് മാത്രമായിരുന്നു വാട്സൻ നേടിയിരുന്നത്. എന്നാൽ… Read More »അക്കാര്യത്തിൽ നന്ദി പറയേണ്ടത് ധോണിയോട് ; ഷെയ്ൻ വാട്സൺ

ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ വിജയപാതയിൽ തിരിച്ചെത്തി നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത്  സൺറൈസേഴ്‌സ് ഉയർത്തിയ 176 റൺസിന്റെ വിജയലക്ഷ്യം 19.5 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ചെന്നൈ മറികടന്നു. 53… Read More »ഫോമിൽ തിരിച്ചെത്തി ഷെയ്ൻ വാട്സൺ ; ചെന്നൈയ്ക്ക് ആറ് വിക്കറ്റിന്റെ തകർപ്പൻ വിജയം

ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഐസിസി ക്രിക്കറ്റ് ലോകകപ്പിൽ റിഷാബ് പന്തിനെ ഇന്ത്യൻ ടീം മിസ്സ് ചെയ്യുമെന്ന് മുൻ ഇന്ത്യൻ താരം കൂടിയായ ആകാശ് ചോപ്ര. രാജസ്ഥാൻ റോയൽസിനെതിരായ തകർപ്പൻ പ്രകടനത്തിന് പുറകെ പന്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വിറ്റർ സന്ദേശത്തിലാണ് തന്റെ അഭിപ്രായം ആകാശ് ചോപ്ര പങ്കുവെച്ചത്. ലോകകപ്പിനുള്ള… Read More »ലോകകപ്പിൽ ഈ താരത്തെ ഇന്ത്യ മിസ്സ് ചെയ്യും ; ആകാശ് ചോപ്ര

ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

ഐസിസി ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യ ഉറപ്പായും ഉണ്ടാകുമെന്ന് ശ്രീലങ്കൻ ഇതിഹാസം ചാമിന്ദ വാസ്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ക്രിക്കറ്റ് ലോകത്ത് ഇന്ത്യയുടെ ആധിപത്യമാണെന്നും മികച്ച ഫാസ്റ്റ് ബൗളർമാരും സ്പിന്നർമാരും ഇന്ത്യയ്ക്കുണ്ടെന്നും മുംബൈയിൽ ഹെറാത്തിനൊപ്പം ഒരു പ്രാദേശിക ടൂർണമെന്റ് ഉദ്ഘാടനത്തിനിടെ… Read More »ഇന്ത്യയിൽ നിന്നും അത്ഭുതങ്ങൾ പ്രതീക്ഷിക്കാം ഉറപ്പായും സെമിയിൽ പ്രവേശിക്കും ; ശ്രീലങ്കൻ ഇതിഹാസം

അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ താരം മുംബൈ ഇന്ത്യൻസിൽ

പരിക്കേറ്റ അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ പേസ് ബൗളർ ബ്യൂറൻ ഹെൻഡ്രിക്‌സ് മുംബൈ ഇന്ത്യൻസിൽ. നേരത്തെ ആഡം മിൽനെ പകരക്കാരനായി ടീമിലെത്തിയ അൽസാരി ജോസഫ് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവിശ്വസനീയ പ്രകടനമായിരുന്നു കാഴ്ച്ചവെച്ചത്. 12 റൺസ് വഴങ്ങി ആറ് വിക്കറ്റുകൾ വീഴ്ത്തിയ… Read More »അൽസാരി ജോസഫിന് പകരക്കാരനായി സൗത്താഫ്രിക്കൻ താരം മുംബൈ ഇന്ത്യൻസിൽ

ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് കനത്ത തിരിച്ചടി. ഗ്രാൻഡ്മദറിന്റെ മരണത്തെ തുടർന്ന് ന്യൂസിലാൻഡിലേക്ക് തിരിച്ച ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ അഭാവത്തിലാകും ഇന്ന് സൺറൈസേഴ്‌സ് ഇറങ്ങുക. വൈസ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാറായിരിക്കും മത്സരത്തിൽ സൺറൈസേഴ്‌സിനെ നയിക്കുക. റിപ്പോർട്ടുകൾ പ്രകാരം… Read More »ചെന്നൈയ്ക്കെതിരായ മത്സരത്തിന് മുൻപേ സൺറൈസേഴ്‌സ് ഹൈദരാബാദിന് തിരിച്ചടി

തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ

ട്വന്റി20 ചരിത്രത്തിലെ തന്നെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി രാജസ്ഥാൻ റോയൽസിന്റെ ഓസ്‌ട്രേലിയൻ താരം ആഷ്ടൺ ടേണർ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ആദ്യ പന്തിൽ തന്നെ പുറത്തായതോടെ ട്വന്റി20 ചരിത്രത്തിൽ തുടർച്ചയായ അഞ്ച് മത്സരത്തിലും പൂജ്യത്തിന് പുറത്താകുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന മോശം റെക്കോർഡ്… Read More »തുടർച്ചയായ മൂന്നാം മത്സരത്തിലും ഗോൾഡൻ ഡക്ക് ; നാണക്കേടിന്റെ റെക്കോർഡിൽ ടേണർ