Skip to content

തിരിച്ചുവരവ് രാജകീയമാക്കി ഡേവിഡ് വാർണർ ; സൺറൈസേഴ്‌സിന് മികച്ച സ്കോർ

കൊൽക്കത്തയ്ക്കെതിരെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന് മികച്ച സ്കോർ. ഡേവിഡ് വാർണറുടെയും വിജയ് ശങ്കറിന്റെയും തകർപ്പൻ ബാറ്റിങ് മികവിൽ നിശ്ചിത 20 ഓവറിൽ സൺറൈസേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 181 റൺസ് നേടി. തകർപ്പൻ തുടക്കമാണ് ഡേവിഡ് വാർണറും ജോണി ബെയർസ്റ്റോയും ചേർന്ന് ഹൈദരാബാദിന് നൽകിയത്. തന്റെ ആദ്യ മത്സരത്തിനിറങ്ങിയ ബെയർസ്റ്റോ 35 പന്തിൽ 39 റൺസ് നേടിയപ്പോൾ ഡേവിഡ് വാർണർ 53 പന്തിൽ 85 റൺസ് നേടി. ഒമ്പത് ഫോറും മൂന്ന് സിക്സും വാർണറിന്റെ ബാറ്റിൽ നിന്നും പിറന്നു.

24 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്ന വിജയ്‌ ശങ്കറും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു.

കൊൽക്കത്തയ്ക്ക് വേണ്ടി ആന്ദ്രേ റസ്സൽ മൂന്നോവറിൽ 32 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പിയുഷ് ചൗള ഒരു വിക്കറ്റും നേടി.