Skip to content

പരിശീലനം കാണാൻ കുട്ടിആരാധകർ ; ബൗണ്ടറി ചാടികടന്ന് ഓട്ടോഗ്രാഫ് നൽകി ധോണി ; വീഡിയോ കാണാം

വീണ്ടും ആരാധകരോടുള്ള തന്റെ സമീപനത്തിലൂടെ കയ്യടിനേടി ഇന്ത്യൻ വിക്കറ്റ്കീപ്പറും ചെന്നൈ സൂപ്പർ കിങ്‌സ് നായകനുമായ എം എസ് ധോണി . ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്നലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനം നടത്തിയിരുന്ന ധോണി തന്നെ കാണാനെത്തിയ കുട്ടിആരാധകരെ കാണുകയും ഉടനെ ബൗണ്ടറി ബോർഡ് ചാടികടന്ന് ആരാധകർക്കരികിലെത്തി ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു.

വീഡിയോ കാണാം …

https://twitter.com/ChennaiIPL/status/1109069572546560000?s=19

രണ്ട് വർഷത്തെ വിലക്കിന് ശേഷം കഴിഞ്ഞ വർഷം തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ഫൈനലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്താണ് നേടിയത്. കിരീടം നിലനിർത്താമെന്ന പ്രതീക്ഷയോടെ തന്നെയാണ് ധോണിയും കൂട്ടരും ഈ സീസണിലും എത്തുന്നത്. ഐ പി എൽ ചരിത്രത്തിൽ കിരീടം നേടിയ ഒരേയൊരു ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്.