Skip to content

ഐ പി എൽ 2019 ; ചരിത്രനേട്ടങ്ങൾക്കരികിൽ സുരേഷ് റെയ്‌ന

ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസണിന് നാളെ തുടക്കമാകും . ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിലുള്ള പോരാട്ടത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . ഈ ഐ പി എല്ലിൽ അപൂർവ്വനേട്ടങ്ങളാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയെ കാത്തിരിക്കുന്നത്. ഇതുവരെ 176 മത്സരങ്ങൾ കളിച്ച സുരേഷ് റെയ്‌ന 95 ക്യാച്ചുകൾ നേടിയിട്ടുണ്ട് . അഞ്ച് ക്യാച്ചുകൾ കൂടെ നേടിയാൽ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി നൂറ് ക്യാച്ചുകൾ നേടുന്ന താരമായി റെയ്ന മാറും. 173 മത്സരത്തിൽ നിന്നും 79 ക്യാച്ച് നേടിയ രോഹിത് ശർമ്മ, 141 മത്സരത്തിൽ നിന്നും 78 ക്യാച്ച് നേടിയ എബി ഡിവില്ലിയേഴ്സ്, 132 മത്സരത്തിൽ നിന്നും 74 ക്യാച്ച് നേടിയ പൊള്ളാർഡ് എന്നിവരാണ് റെയ്നയ്ക്ക് പുറകിലുള്ളത് .

ഐ പി എല്ലിൽ ഇതുവരെ 4985 റൺസ് നേടിയിട്ടുള്ള റെയ്ന 15 റൺസ് കൂടെ നേടിയാൽ ടൂർണമെന്റ് ചരിത്രത്തിൽ ആദ്യമായി 5000 റൺസ് നേടുന്ന ബാറ്റ്സ്മാനായി മാറും. 4948 റൺസ് നേടിയ വിരാട് കോഹ്ലിയാണ് സുരേഷ്2 റെയ്‌നയ്ക്ക് പുറകിലുള്ളത് .