Skip to content

ലോകകപ്പിൽ ഇന്ത്യയ്ക്ക് ഭീഷണി ഈ രണ്ട് ടീമുകൾ ; കുൽദീപ് യാദവ്

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ പരാജയപെട്ടെങ്കിലും ലോകകപ്പിൽ ഫെവൈറ്റുകളായാണ് ഇന്ത്യൻ ടീമിനെ ആരാധകരും ക്രിക്കറ്റ് നിരീഷകരും വിലയിരുത്തുന്നത്. എന്നിരുന്നാലും ഇന്ത്യയ്ക്ക് പുറമെ മറ്റ് രണ്ട് ടീമുകൾക്കും കിരീടസാധ്യതയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ്.

2011 ന് ശേഷം ലോകകപ്പ് കിരീടം നേടാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് വ്യക്തമാക്കിയ കുൽദീപ് എന്നാൽ ആതിഥേയരായ ഇംഗ്ലണ്ടും ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാരായ പാകിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയായേക്കുമെന്നും കൂട്ടിച്ചേർത്തു .

” ലോകകപ്പ് ഇന്ത്യയിലെത്തിക്കാൻ തീർച്ചയായും നമുക്ക് സാധ്യതയുണ്ട് . എന്നാൽ മറ്റെല്ലാ ടീമും തന്നെ വളരെ ശക്തരാണ് . എന്നാൽ എനിക്ക് തോന്നുന്നു ഇംഗ്ലണ്ടിന് മറ്റെല്ലാ ടീമിനേക്കാളും മികച്ച ബാറ്റിങ് ലൈനപ്പുണ്ട് . പാകിസ്ഥാനും ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് ഞാൻ കരുതുന്നു ” കുൽദീപ് യാദവ് പറഞ്ഞു.