Skip to content

ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ആരൊക്കെ 

ശ്രിലങ്കക്കെതിരായ  രണ്ടാം ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടിയതോടെ വിരാട് കൊഹ്‌ലി തന്റെ ഇരട്ട സെഞ്ചുറികളുടെ എണ്ണം 5 ആയി ഉയർത്തിയിരുന്നു . എന്നാൽ ആരാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ ഡബിൾ സെഞ്ചുറി നേടിയവർ നമുക്കു നോക്കാം …  

6. പൂജാര 


ഇന്ത്യക്ക് വേണ്ടി 53 മത്സരങ്ങൾ കളിച്ച പൂജാര ഇതുവരെ നേടിയത് 3  ഡബിൾ സെഞ്ചുറികൾ ആണ് . 206 ആണ് പൂജാരയുടെ ഉയർന്ന സ്കോർ  . 

5. സുനിൽ ഗാവസ്‌കർ 


125 മത്സരങ്ങളിൽ നിന്നാണ് ഗാവസ്‌കർ 4 ഇരട്ട ശതകം നേടിയത്. 236 ആണ് ഗവസ്‌കറുടെ ഉയർന്ന സ്കോർ . 

4. രാഹുൽ ദ്രാവിഡ് 


5 ഡബിൾ സെഞ്ചുറികൾ ആണ് ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡ് 164 മത്സരങ്ങളിൽ നിന്നും നേടിയത് . 270 ആണ് ഏറ്റവും ഉയർന്ന സ്കോർ . 

3. വിരാട് കൊഹ്‌ലി 


ഇരട്ട സെഞ്ചുറികളുടെ  എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് റൺ മെഷീൻ വിരാട് കൊഹ്‌ലി . 62 മല്സരങ്ങളിൽ നിന്നാണ് കോഹ്ലി 5 ഡബിൾ സെഞ്ചുറി നേടിയത് . 235 ആണ് കൊഹ്‌ലിയുടെ ഉയർന്ന സ്കോർ . 

2. സച്ചിൻ ടെണ്ടുൽക്കർ 


200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ 6 ഡബിൾ സെഞ്ചുറി ആണ് നേടിയിട്ടുള്ളത് . 248 ആണ് സച്ചിന്റെ ഉയർന്ന സ്കോർ . 

1. വീരേന്ദർ സെവാഗ് 


104 മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ച സെവാഗ് 6 ഡബിൾ സെഞ്ചുറികൾ ആണ് നേടിയിട്ടുള്ളത് . 318 ആണ് വീരുവിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ .