CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

പരിശീലന മത്സരം കാണാനെത്തിയത് 12000 ലധികം കാണികൾ ; ചെന്നൈയിൽ ആഘോഷം തുടങ്ങി

മാർച്ച് 23 നാണ് ഇന്ത്യൻ പ്രീമിയർ ലീഗ് പന്ത്രണ്ടാം സീസൺ ആരംഭിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ലൂരും തമ്മിൽ ചെന്നൈയിൽ നടക്കുന്ന മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാവുക . എന്നാൽ ദിവസങ്ങൾക്ക് മുൻപേ തന്നെ ചെന്നൈ ആരാധകർ ആഘോഷങ്ങൾ തുടങ്ങികഴിഞ്ഞു . ഹോം ഗ്രൗണ്ടായ എം എ ചിദംബരം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന പരിശീലനമത്സരം കാണാൻ നിരവധി ആരാധകരാണ് ഒത്തുകൂടിയത് . ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒഫീഷ്യൽ വെബ്സൈറ്റിൽ പറഞ്ഞതുപ്രകാരം 12000 ലധികം കാണികൾ പരിശീലനമത്സരം കാണാനെത്തി .

വീഡിയോ ;

https://twitter.com/ChennaiIPL/status/1107292526103322624?s=19

കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ഒരേയൊരു മത്സരം മാത്രമേ ഹോം ഗ്രൗണ്ടിൽ നടത്താൻ സാധിച്ചുള്ളൂ. രാഷ്ട്രീയ പ്രശ്നങ്ങൾ മൂലം ബാക്കിയുള്ള ഹോം മത്സരങ്ങൾ പൂനെയിലേക്ക് ടീം മാനേജ്‌മെന്റിന് മാറ്റേണ്ടിവന്നു . എന്നിരുന്നാലും കിലോമീറ്ററുകൾ താണ്ടി പൂനെ സ്റ്റേഡിയം മഞ്ഞകടലാക്കാൻ ചെന്നൈ ആരാധകർക്ക് സാധിച്ചു .

ഐ പി എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ചെന്നൈ മൂന്ന് തവണ കിരീടം സ്വന്തമാക്കി . കളിച്ച എല്ലാ സീസണിലും പ്ലേയോഫിൽ പ്രവേശിച്ച ഒരേയൊരു ടീം കൂടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് .

Loading...
Loading...