Skip to content

43 പന്തിൽ 65 റൺസ് പരിശീലനമത്സരത്തിൽ ഡേവിഡ് വാർണർ വെടിക്കെട്ട്

ഇന്ത്യൻ പ്രീമിയർ ലീഗിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന പരിശീലന മത്സരത്തിൽ തകത്തടിച്ച് മുൻ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ . കഴിഞ്ഞ ദിവസം സൺറൈസേഴ്‌സ് ഹൈദരാബാദിനൊപ്പം ചേർന്ന വാർണർ ആദ്യ പരിശീലനമത്സരത്തിൽ തന്നെ 43 പന്തിൽ 65 റൺസ് നേടി തകർത്താടി .

യു എ ഇയിൽ പാകിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്കായി എത്തിയ ഓസ്‌ട്രേലിയൻ ടീമിനൊപ്പം കൂടിക്കാഴ്ച്ച നടത്തിയ ശേഷമായിരുന്നു വാർണറും സ്റ്റീവ് സ്മിത്തും ഐ പി എല്ലിനായി ഇന്ത്യയിലെത്തിയത്. കൈമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സർജറിക്ക് വിധേയനായ ശേഷം ഓസ്‌ട്രേലിയയിൽ നടന്ന ക്ലബ്ബ് മത്സരത്തിൽ തകർപ്പൻ സെഞ്ചുറി ഡേവിഡ് വാർണർ നേടുയിരുന്നു .

മാർച്ച് 28 നാണ് സ്റ്റീവ് സ്മിത്തിന്റെയും ഡേവിഡ് വാർണറുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്. പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരത്തിൽ ഇരുവർക്കും കളിക്കാൻ സാധിക്കുമായിരുന്നുവെങ്കിലും ഐ പി എല്ലിൽ കളിച്ച് മത്സരപരിചയം വീണ്ടെടുക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിർദ്ദേശിക്കുകയായിരുന്നു .