Skip to content

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കോഹ്ലിക്ക് ഡബിൾ സെഞ്ചുറി 

ശ്രിലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ചുറി . ഇത് അഞ്ചാം തവണയാണ് കോഹ്ലി ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടുന്നത് . 

259 പന്തുകളിൽ നിന്നാണ് കോഹ്ലി ഇരട്ട സെഞ്ചുറി തികച്ചത് . 

 വെസ്റ്റ് ഇൻഡീസിനെതിരെ ആണ് കോഹ്ലി ആദ്യമായി ടെസ്റ്റിൽ ഡബിൾ സെഞ്ചുറി നേടുന്നത് പിന്നീട്  ന്യൂസിലാൻഡ് ഇംഗ്ലണ്ട് ബംഗ്ലാദേശ് തുടങ്ങിയ ടീമുകൾക്കെതിരെ തുടർച്ചയായി ഇരട്ട സെഞ്ചുറി കോഹ്ലി നേടി .  

ഇന്ത്യക്ക് വേണ്ടി ഒന്നാം ഇന്നിങ്സിൽ മുരളി വിജയ് പൂജാര എന്നിവർ സെഞ്ചുറി നേടിയിരുന്നു . ഫിഫ്റ്റി നേടിയ രോഹിത് ആണ് കോഹ്‌ലിക്കൊപ്പം ക്രീസിൽ .