Skip to content

42 ആം വയസ്സിൽ ലിയാൻഡർ പേസിന് ഗ്രാൻഡ്സ്ലാം നേടാമെങ്കിൽ എനിക്കിപ്പോഴും ക്രിക്കറ്റ് കളിക്കാം

ലിയാൻഡർ പേസിന് 42 ആം വയസ്സിൽ ഗ്രാൻഡ്സ്ലാം കിരീടം നേടാൻ സാധിക്കുമെങ്കിൽ 36 ആം വയസ്സിൽ തനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന് ശ്രീശാന്ത് . ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്ക് സുപ്രീംകോടതി പിൻവലിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ശ്രീശാന്ത് . 2013 ലാണ് വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് മുംബൈ സ്പിന്നർ അങ്കീത് ചവാൻ, അജിത് ചാണ്ടില എന്നിവർക്കൊപ്പം ശ്രീശാന്തിനെയും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത് .

സുപ്രീംകോടതിയുടെ അന്തിമതീരുമാനം ബിസിസിഐ ബഹുമാനിക്കുമെന്നാണ് കരുതുന്നതെന്നും ഇപ്പോൾ വിലക്കിലല്ല എന്ന ബോധ്യത്തോടെ ഒരു സ്കൂൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ പോയി ക്രിക്കറ്റ് കളിക്കാനും പരിശീലനം നടത്താനും എനിക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ക്രിക്കറ്റ് കളിക്കുക മാത്രമാണ് വേണ്ടത് .

ഇപ്പോഴും സ്കോട്ലൻഡ് ക്ലബ്ബ് ക്രിക്കറ്റിൽ കളിക്കാൻ ആഗ്രഹമുണ്ടെന്നും കഴിഞ്ഞ വർഷം അതിന് അനുവാദം തനിക്ക് കിട്ടിയില്ലെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു . ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 27 ടെസ്റ്റ് മത്സരങ്ങളും 53 ഏകദിനവും 10 ട്വന്റി20 മത്സരവും ശ്രീശാന്ത് കളിച്ചിട്ടുണ്ട് .