Skip to content

ഇന്ത്യ റായുഡുവിന്റെ നാലാം നമ്പർ സ്ഥാനം ചോദ്യം ചെയ്യുന്നത് വിശ്വസിക്കാനാകുന്നില്ല ; മാത്യു ഹെയ്ഡൻ

ഇന്ത്യൻ ടീമിൽ നാലാം നമ്പർ ബാറ്റ്സ്മാനാകാൻ യോഗ്യൻ അമ്പാട്ടി റായുഡുവാണെന്ന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ . നാലാം നമ്പർ ബാറ്റ്സ്മാനായുള്ള റായുഡുവിന്റെ സ്ഥാനത്തെ ഇന്ത്യ ചോദ്യം ചെയ്യുന്നത് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും കെ എൽ രാഹുലിന് ആ പൊസിഷൻ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു .

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തെ തുടർന്ന് അവസാന രണ്ട് മത്സരത്തിൽ നിന്നും റായുഡുവിനെ ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു . ഇന്ത്യൻ ടീമിൽ നാലാമനായി മോശമല്ലാത്ത പ്രകടനമാണ് റായുഡു കാഴ്ച്ചവെച്ചത് . 14 ഇന്നിങ്‌സിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും താരം നേടിയിരുന്നു . റായുഡുവിന്റെ അഭാവത്തിൽ മൊഹാലിയിൽ കോഹ്ലിയും ഡൽഹിയും റിഷാബ് പന്തും നാലാം നമ്പറിൽ ഇറങ്ങിയെങ്കിലും ആ ശ്രമവും വിജയം കണ്ടില്ല .

എന്നാൽ കോമ്പിനേഷന്റെ അടിസ്‌ഥാനത്തിൽ ലോകകപ്പിനുള്ള ടീം ഏറെക്കുറെ ഉറപ്പിച്ചെന്നും ഹർദിക് പാണ്ഡ്യ തിരിച്ചെത്തുന്നതോടെ ടീം ബാലൻസ് ആകുമെന്നും മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി പറഞ്ഞു .