Skip to content

ഓപ്പണറായി 6000 റൺസ് ; സച്ചിനെയും അംലയെയും മറികടന്ന് രോഹിത് ശർമ്മ

ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഏറ്റവും വേഗത്തിൽ 6000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയാണ് ഈ നേട്ടം ഹിറ്റ്മാൻ സ്വന്തമാക്കിയത് . മത്സരത്തിൽ 89 പന്തിൽ 56 റൺസ് നേടിയാണ് രോഹിത് ശർമ്മ പുറത്തായത്. മത്സരത്തിൽ തന്നെ ഏകദിന ക്രിക്കറ്റിൽ 8000 റൺസ് രോഹിത് ശർമ്മ പൂർത്തിയാക്കിയിരുന്നു . 121 ഇന്നിങ്‌സിൽ നിന്നും ഓപ്പണറായി 6000 റൺസ് നേടിയ രോഹിത് ശർമ്മ 123 ഇന്നിങ്‌സിൽ ഈ നേട്ടം സ്വന്തമാക്കിയ സൗത്താഫ്രിക്കൻ ബാറ്റ്സ്മാൻ ഹാഷിം അംലയെയാണ് മറികടന്നത് . അംലയ്ക്കും രോഹിത് ശർമ്മയ്ക്കും മുൻപ് 133 ഇന്നിങ്‌സിൽ നിന്നും ഓപ്പണറായി 6000 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറാണ് ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കിയിരുന്നത് .

ഏറ്റവും വേഗത്തിൽ ഓപ്പണറായി ഏകദിനത്തിൽ 6000 റൺസ് നേടിയവർ

രോഹിത് ശർമ്മ – 121 ഇന്നിങ്‌സ്

ഹാഷിം അംല – 123 ഇന്നിങ്‌സ്

സച്ചിൻ ടെണ്ടുൽക്കർ – 133 ഇന്നിങ്‌സ്

സൗരവ് ഗാംഗുലി – 143 ഇന്നിങ്‌സ്

തിലകരത്നെ ദിൽഷൻ – 148 ഇന്നിങ്‌സ്

ഗാരി ക്രിസ്റ്റൻ – 155 ഇന്നിങ്‌സ്

ക്രിസ് ഗെയ്ൽ – 156 ഇന്നിങ്‌സ്