Skip to content

വിരാട് കോഹ്‌ലിയുടെ തീരുമാനത്തെ വിമർശിച്ച് ഗംഭീർ ; ചൊടിപ്പിച്ചത് ഈ താരത്തെ ഒഴിവാക്കിയത്

ഓസ്‌ട്രേലിയയ്ക്കെതിരായ അവസാന രണ്ട് ഏകദിനത്തിലും അമ്പാട്ടി റായുഡുവിന് അവസരം നൽകാത്തതിനെ പിന്നാലെ കോഹ്‌ലിയെ വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ . ഫിറോസ് ഷാ കോട്ലയിൽ നടന്ന അഞ്ചാം ഏകദിന മത്സരത്തിനിടെയാണ് കമന്ററി ബോക്‌സിലിരുന്ന ഗംഭീർ വിമർശനവുമായി രംഗത്തെത്തിയത് .

എല്ലാ താരങ്ങൾക്കും ന്യായമായ രീതിയിൽ അവസരങ്ങൾ നൽകണമെന്നും , ധവാൻ ഫോമിലെത്താൻ 19 തുടർച്ചയായ ഇന്നിംഗ്സുകൾ നൽകിയെന്നും റായുഡുവിന് മൂന്ന് അവസരങ്ങൾ മാത്രമാണ് നൽകിയതെന്നും ഗംഭീർ പറഞ്ഞു .

ടീമിൽ നിന്ന് പുറത്ത് പോകാൻ മാത്രം തെറ്റുകളൊന്നും റായുഡു ചെയ്തിട്ടില്ലെന്നും രണ്ടോ , മൂന്നോ മോശം മത്സരങ്ങൾ കാരണം ടീമിൽ നിന്ന് ഒഴിവാക്കുന്നത് ശരിയായ കാര്യമല്ലെന്നും . നായകൻ എല്ലാ താരങ്ങൾക്കും ഒരേ പോലെയാകണമെന്നും ഗംഭീർ കൂട്ടിച്ചേർത്തു .