Skip to content

ഏകദിന പരമ്പരയിൽ ഓസ്‌ട്രേലിയയ്ക്ക് ഇങ്ങനെയൊരു വിജയമാദ്യം

ഇന്നലെ ഫിറോസ് ഷാ കോട്ലയിൽ നടന്ന നിർണായകമായ അഞ്ചാം ഏകദിനത്തിൽ 35 റൺസിന്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയ .ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 237 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഓസ്‌ട്രേലിയ അവസാന മൂന്ന് മത്സരങ്ങളിൽ വൻ തിരിച്ചു വരവാണ് നടത്തിയത് . ഇതാദ്യമായാണ് ഓസ്‌ട്രേലിയ ആദ്യ 2 മത്സരങ്ങൾ പരാജയപ്പെട്ട് അവസാന 3 മത്സരങ്ങൾ വിജയിച്ച് പരമ്പര സ്വന്തമാക്കുന്നത് . 2005 ൽ ഇതേ രീതിയിൽ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പരമ്പര സ്വന്തമാക്കിയിരുന്നു . ഏകദിനത്തിൽ 5 തവണ മാത്രമാണ് ഇത്തരത്തിൽ ടീമുകൾ വിജയിച്ചിട്ടുള്ളത് .