Skip to content

നിർണായക മത്സരത്തിൽ തകർപ്പൻ വിജയം ഏകദിന പരമ്പരയും സ്വന്തമാക്കി ഓസീസ്‌

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 35 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ പരമ്പര 3/2 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി . ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നിശ്ചിത 50 ഓവറിൽ 237 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . തകർച്ചയോടെയാണ് ഇന്ത്യ തുടങ്ങിയത്. 56 റൺസ് നേടിയ രോഹിത് ശർമ്മ, 44 റൺസ് നേടിയ കേദാർ ജാദവ്, 54 പന്തിൽ 46 റൺസ് നേടിയ ഭുവനേശ്വർ കുമാർ എന്നിവർ മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത് .

ഓസ്‌ട്രേലിയക്ക് വേണ്ടി ആഡം സാമ്പ, 46 ഓവറിൽ മൂന്ന് വിക്കറ്റും പാറ്റ് കമ്മിൻസ്, ജൈ റിച്ചാർഡ്‌സൺ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേഥൻ ലയൺ ഒരു വിക്കറ്റും നേടി . 2010 ലാണ് ഇതിനുമുൻപ് ഓസ്ട്രേലിയ ഇന്ത്യയിൽ ഏകദിന പരമ്പര നേടിയത് .