Skip to content

ഏകദിന കരിയറിൽ മറ്റൊരു നാഴികക്കല്ലിനരികെ രോഹിത് ശർമ്മ

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മറ്റൊരു നാഴികക്കല്ലിനരികെ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ . മത്സരത്തിൽ 46 റൺസ് കൂടെ നേടിയാൽ ഏറ്റവും വേഗത്തിൽ ഏകദിനത്തിൽ 8000 റൺസ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയ്ക്കൊപ്പം രോഹിത് ശർമ്മയ്ക്കെത്താം . 175 ഇന്നിങ്‌സിൽ നിന്നും 8000 ഏകദിന റൺസ് പൂർത്തിയാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ ഒന്നാമത് . 182 ഇന്നിങ്‌സിൽ നിന്നും 8000 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സാണ് കോഹ്ലിക്ക് പിന്നിൽ . 200 ഇന്നിങ്‌സിൽ നിന്നാണ് സൗരവ് ഗാംഗുലി ഈ നേട്ടം സ്വന്തമാക്കിയത്.

ഇത് വരെ എട്ട് ഇന്ത്യൻ ബാറ്റ്സ്മാന്മാർ ഏകദിനത്തിൽ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുണ്ട് . കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 181 ഇന്നിങ്‌സിൽ നിന്നാണ് രോഹിത് ശർമ്മ 7000 റൺസ് പിന്നിട്ടത്. അതിനുശേഷം 18 ഇന്നിങ്‌സിൽ നിന്നും 956 റൺസ് ഹിറ്റ്മാൻ അടിച്ചുകൂട്ടി .