ആഷസ് രണ്ടാം ദിവസം 

ബ്രിസ്‌ബേൻ : ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം ഇരു ടീമുകളും മികച്ച രീതിയിൽ പരസ്പരം മത്സരിച്ചപ്പോൾ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തിൽ 165 റൺസെന്ന നിലയിൽ. ഇന്നലെ നാല് വിക്കറ്റിന് 196 റൺസിൽ നിന്നും ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ട് 302 റൺസിൽ ഓൾ ഔട്ട് ആവുകയായിരുന്നു 

ആദ്യ സെഷനിലെ ഒന്നര മണിക്കൂർ മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ടീം ഒരു ഘട്ടത്തിൽ 246 നു നാല് എന്ന നിലയിൽ നിന്നുമാണ് അവസാന ആറു വിക്കറ്റുകൾ 66 റൺസിൽ നഷ്ടപ്പെടുത്തിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് മിച്ചൽ സ്റ്റാർക്ക് എന്നിവർ മൂന്ന് വിക്കറ്റ് വീതം നേടി. ഓഫ് സ്പിൻ ബോളർ നാഥൻ ലയൺ രണ്ട് വിക്കറ്റും ഹേസൽവുഡ് അവസാന വിക്കറ്റും നേടി. ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് മലാൻ അർദ്ധ സെഞ്ചുറി നേടി. 


ആദ്യ ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയൻ ടീമിന്റെ തുടക്കം മോശത്തോടെയായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന ബാൻക്രോഫ്റ് ബ്രോഡിന്റെ പന്തിൽ വേഗം കൂടാരം കയറിയപ്പോൾ മോയിൻ അലി ഉസ്മാൻ ഖവാജയെ പുറത്താക്കി പിന്നാലെ വാർണറും ഹാൻഡ്‌സ്‌കോംബ് കൂടി വീണതോടെ ഓസ്ട്രേലിയ നാലിന് 76 എന്ന അവസ്ഥയിലായിരുന്നു.

 എന്നാൽ അവസാന സെഷനിലെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അർദ്ധ സെഞ്ചുറിയും ഷോൺ മാർഷ്ന്‍റെ മികച്ച ഇന്നിംഗ്‌സും ഓസ്ട്രേലിയയെ വൻ തകർച്ചയിൽ നിന്നും കര കയറ്റി. ഓസ്ട്രേലിയ ഇപ്പോൾ 137 റൺസ് പുറകിലാണ്. നേരത്തെ തുടങ്ങിയ മത്സരത്തിൽ 98 ഓവറുകളാണ് ഉണ്ടായിരുന്നത്