CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

അവസാന രണ്ട് ഏകദിനങ്ങളിൽ ധോണിയ്ക്ക് വിശ്രമം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഇന്ത്യൻ വിക്കറ്റ്കീപ്പർ എം എസ് ധോണിയ്ക്ക് വിശ്രമം. ബാറ്റിങ് പരിശീലകൻ സഞ്ജയ് ബംഗാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത് . ആദ്യ മൂന്ന് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന യുവതാരം റിഷാബ് പന്ത് ധോണിയ്ക്ക് പകരക്കാരനായി അവസാന രണ്ട് മത്സരങ്ങളിൽ കളിക്കും. മാർച്ച് പത്തിന് മൊഹാലിയിലും മാർച്ച് 13 ന് ഡൽഹിയുമാണ് പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങൾ നടക്കുക . മൂന്നാം മത്സരത്തിനിടെ പരിക്ക് പറ്റിയ ഫാസ്റ്റ് ബൗളർ മൊഹമ്മദ് ഷാമിയ്ക്കും ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. മത്സരശേഷം അവശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂചന നൽകിയിരുന്നു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ പുറത്താകാതെ 59 റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ച ധോണി രണ്ടാം മത്സരത്തിൽ ആദ്യ പന്തിൽ പുറത്തായിരുന്നു രണ്ടാം മത്സരത്തിലാകട്ടെ 26 റൺസ് നേടാനെ ധോണിയ്ക്ക് സാധിച്ചുള്ളൂ . മത്സരത്തിൽ 32 റൺസിനാണ് ഇന്ത്യ പരാജയപെട്ടത് . വിജയത്തോടെ പരമ്പരയിൽ ഓസ്‌ട്രേലിയ പ്രതീക്ഷ നിലനിർത്തി .

Loading...
Loading...