Skip to content

കോഹ്ലിയുടെ സെഞ്ചുറിയും രക്ഷിച്ചില്ല ; ഓസ്‌ട്രേലിയക്ക് 32 റൺസിന്റെ വിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് 32 റൺസിന്റെ വിജയം . ഓസ്‌ട്രേലിയ ഉയർത്തിയ 314 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 48.2 ഓവറിൽ 281 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .ഏകദിന കരിയറിലെ 41 ആം സെഞ്ചുറി നേടി കോഹ്ലി പൊരുതിയെങ്കിലും ഇന്ത്യയ്ക്ക് വിജയം നേടിക്കൊടുക്കാൻ സാധിച്ചില്ല . 95 പന്തിൽ 123 റൺസ് നേടിയ കോഹ്ലിയെ ആഡം സാംപയാണ് പുറത്താക്കിയത്. തകർച്ചയോടെയാണ് ഇന്ത്യൻ റൺ ചേസ് തുടങ്ങിയത്. 27 റൺസ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ട്ടമായി . തുടർന്ന് നാലാം വിക്കറ്റിൽ 59 റൺസ് ധോണിയും കോഹ്ലിയും കൂട്ടിച്ചേർത്തു. സ്കോർ 86 ൽ നിൽക്കെ 26 റൺസ് നേടിയ ധോണി പുറത്തായ ശേഷം ക്രീസിലെത്തിയ കേദാർ ജാദവിനൊപ്പം ചേർന്ന് 88 റൺസ് കോഹ്ലി കൂട്ടിച്ചേർത്തു .

സ്കോർ 174 ൽ നിൽക്കെ ജാദവിനെയും 219 ൽ നിൽക്കെ കോഹ്ലിയെയും പുറത്താക്കി ആഡം സാംപയാണ് മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലാക്കിയത് . 39 പന്തിൽ 26 റൺസ് നേടാനെ കേദാർ ജാദവിന് നേടാൻ സാധിച്ചുള്ളൂ . വിജയ് ശങ്കർ 32 പന്തിൽ 30 ഉം രവീന്ദ്ര ജഡേജ 31 പന്തിൽ 24 ഉം റൺസ് നേടി പുറത്തായി .

ഓസ്‌ട്രേലിയക്ക് വേണ്ടി പാറ്റ് കമ്മിൻസ് ആഡം സാംപ, ജൈ റിച്ചാർഡ്‌സൺ എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേഥൻ ലയൺ ഒരു വിക്കറ്റും നേടി .