Skip to content

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ അശ്വിനും ജഡേജയും ഉണ്ടാകുമോ ? 

ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇരു സ്പിന്നർമാരെയും ഉൾപ്പെടുത്താവില്ലെന്നുള്ള സൂചന നൽകി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലി . ഇന്ത്യയുടെ ഹോം സീസണിൽ പ്രധാന പങ്ക് വഹിച്ചത് അശ്വിനും ജഡേജയും ആണ് . 

ഫാസ്റ്റ് ബൗളർസിനെ തുണച്ച ഇന്ത്യ ശ്രീ ലങ്ക ആദ്യ ടെസ്റ്റിൽ അശ്വിനും ജഡേജക്കും മികച്ച പ്രകടനം നടത്താനായിരുന്നില്ല . അടുത്ത മത്സരം നടക്കുന്ന നാഗ്പൂരിലെ പിച്ചും ഫാസ്റ്റ് ബൗളർസിന് അനുകൂലമായിരിക്കും . നാളെ രണ്ടു പേരും ടീമിൽ ഉണ്ടാകാനുള്ള സാധ്യത വിരളമാണ് . 

ഫാസ്റ്റ് ബൗളർസിനെ തുണക്കുന്ന ദക്ഷിണാഫ്രിക്കൻ പിച്ചിൽ രണ്ടു സ്പിന്നർമാരെ കളിപ്പിക്കാൻ സാധിച്ചേക്കില്ല എന്നും ടീമിന്റെ ബാലൻസ് കണക്കിലെടുക്കേണ്ടതും ഉണ്ടെന്ന് കോഹ്ലി പറഞ്ഞു . 

ടീം സെലക്ഷൻ എതിർ ടീമിലെ ബാറ്സ്മാന്മാരെ ആശ്രയിച്ചാണിരിക്കുന്നത് . എത്ര ഇടതു കയ്യൻ ബാറ്റ്സ്മാന്മാരുണ്ട് വലതു കയ്യൻ ബാറ്റ്‌സ്മാൻമാരുണ്ട് എന്നതിനെ ആശ്രയിച്ചാണ് ടീമിൽ ലെഫ്റ്റ് arm സ്പിന്നർ വേണോ റൈറ്റ് arm സ്പിന്നർ വേണോ എന്ന് തീരുമാനിക്കുന്നത് . കോഹ്ലി പറഞ്ഞു  .

അശ്വിനും ജഡേജയും വാലറ്റക്കാരല്ല

അശ്വിനേയും ജഡേജയേയും ഓൾ റൗണ്ടർമാരായി ആണ് ഞങ്ങൾ കാണുന്നത്. ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച വെക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട്  . അവരുടെ റാങ്കിങ് അതു കാണിക്കുന്നു കോഹ്ലി പറഞ്ഞു .