Skip to content

ലോകകപ്പിൽ ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണം ; ഉത്തരം നൽകി സുരേഷ് റെയ്‌ന

ലോകകപ്പിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണി ഏത് പൊസിഷനിൽ ബാറ്റ് ചെയ്യണമെന്ന് തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയ ടീം താരം കൂടിയായ സുരേഷ് റെയ്‌ന . ലോകകപ്പിൽ ഫേവറൈറ്റുകളായാണ് എത്തുന്നതെങ്കിലും ചില ചോദ്യങ്ങൾക്ക് ഇന്ത്യൻ ടീം ഇനിയും ഉത്തരം കണ്ടെത്തിയിട്ടില്ല . അതിലൊരു ചോദ്യം തന്നെയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ എം എസ് ധോണിയുടെ ബാറ്റിങ് പൊസിഷൻ . വെറുമൊരു ഫിനിഷൻ എന്നതിലുപരി ഒരു നാലാം നമ്പർ ബാറ്റ്സ്മാനായി ധോണിയെ ഉപയോഗിക്കണമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കമുള്ളവർ ആവശ്യപെട്ടിരുന്നു . എന്നാൽ അഞ്ചാം നമ്പറോ ആറാം നമ്പറോ ആയിരിക്കും എം എസ് ധോണിയ്ക്ക് അനുയോജ്യമായ പൊസിഷനെന്ന അഭിപ്രായമാണ് സുരേഷ് റെയ്നയ്ക്കുള്ളത്.  

” എം എസ് ധോണിയ്ക്ക് അനുയോജ്യമായ പൊസിഷൻ നമ്പർ അഞ്ചോ ആറോ ആയിരിക്കും.  കോഹ്ലി മൂന്നാമനായോ നാലാമനായോ ബാറ്റ് ചെയ്യുന്നതാണ് നല്ലത് , കാരണം ടോപ് ഓർഡറിൽ തകർച്ച നേരിട്ടാൽ കോഹ്ലിയെ പോലെയൊരു താരത്തെ നമുക്ക് ആവശ്യമാണ് ” റെയ്ന പറഞ്ഞു . 

ഏറ്റവും ബാലൻസിഡ് ആയ ടീമായിരിക്കും ലോകക്കപ്പ് നേടുകയെന്നും ഇംഗ്ലണ്ടില സാഹചര്യങ്ങൾ സീം ബൗളിങ്ങിനൊപ്പം സ്പിന്നർമാരെയും സഹായിച്ചുതുടങ്ങിയെന്നും ഇംഗ്ലണ്ട് അവരുടെ പ്ലേയിങ് ഇലവനിൽ രണ്ട് സ്പിന്നർമാരെ ഉൾപെടുത്തുന്നത് അത് തെളിയിക്കുന്നുവെന്നും റെയ്ന കൂട്ടിച്ചേർത്തു .