Skip to content

ഡാരൻ ലെഹ്മാൻ വീണ്ടും കോച്ചിങ് റോളിലേക്ക്

ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ച പന്ത് ചുരണ്ടൽ വിവാദത്തിന് ശേഷം വീണ്ടും കോച്ചിങ് റോളിലേക്ക് തിരിച്ചുവരവിനൊരുങ്ങി മുൻ ഓസ്‌ട്രേലിയൻ പരിശീലകൻ ഡാരൻ ലെഹ്മാൻ . ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് പ്രകാരം ബിഗ് ബാഷ് ലീഗിൽ ബ്രിസ്ബൻ ഹീറ്റ്‌ പരിശീലനകനായി ലെഹ്മാൻ സ്ഥാനമേറ്റേക്കും . ഈ സീസണോടെ പരിശീലക സ്ഥാനത്തുനിന്നും വിരമിച്ച മുൻ ന്യൂസിലാൻഡ് താരം ഡാനിയേൽ വെട്ടോറിയ്ക്ക് പകരക്കാരനായിട്ടായിരിക്കും ഡാരൻ ലെഹ്മാൻ എത്തുക. 2012-13 സീസണിൽ ബ്രിസ്ബൻ ഹീറ്റ്‌ കിരീടം നേടിയത് ലെഹ്മാന്റെ കീഴിലായിരുന്നു.

സ്റ്റീവ് സ്മിത്തിനെയും ഡേവിഡ് വാർണറെയും കാമെറോൺ ബാൻക്രോഫ്റ്റിനെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ് ലെഹ്മാൻ ഓസ്‌ട്രേലിയൻ പരിശീലക സ്ഥാനം രാജിവെച്ചത് . 2015 ൽ ഓസ്ട്രേലിയ ക്രിക്കറ്റ് ലോകകപ്പ് നേടിയതും ലെഹ്മാന്റെ കീഴിലായിരുന്നു .