Skip to content

അവസാന ഓവർ വിജയ് ശങ്കറിന് കൈമാറിയത് ധോണിയുടെയും രോഹിത് ശർമ്മയുടെയും നിർദ്ദേശപ്രകാരം ; വിരാട് കോഹ്ലി

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ ഇന്ത്യൻ വിജയത്തിൽ നിർണായകമായത് ധോണിയുടെയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമയുടെയും നിർദ്ദേശമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിജയ് ശങ്കറിന് 46 ആം ഓവർ നൽകാനാണ് താൻ തീരുമാനിച്ചിരുന്നതെന്നും എന്നാൽ ബുംറയ്ക്കും മൊഹമ്മദ് ഷാമിയ്ക്കും ഓവറുകൾ നൽകി വിക്കറ്റ് നേടുവാൻ അവർ നിർദ്ദേശിച്ചെന്നും മത്സരശേഷം കോഹ്ലി വ്യക്തമാക്കി .

” വിജയ്ക്ക് 46 ആം ഓവർ നൽകാനാണ് ഞാൻ തീരുമാനിച്ചത്. പക്ഷേ നമുക്ക് വിക്കറ്റാണ് വേണ്ടതെന്നും അതുകൊണ്ട് ഷാമിയ്ക്കും ബുംറയ്ക്കും ഓവർ നൽകാൻ രോഹിത് ശർമ്മയും ധോണിയും പറഞ്ഞു. ഭാഗ്യവശാൽ അവർ വിക്കറ്റ് നേടുകയും ചെയ്തു . ” കോഹ്ലി പറഞ്ഞു .

ലോകകപ്പിൽ ധോണിയുടെയും രോഹിത് ശർമ്മയുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് അതിനിർണായകമാണ് . മൂന്ന് മികച്ച ക്യാപ്റ്റന്മാരുടെ തന്ത്രങ്ങൾ കൂടിചേരുമ്പോൾ ഇന്ത്യയെ പരാജയപെടുത്താൻ എതിർടീമുകൾ വളരെയധികം കഷ്ട്ടപെടേണ്ടി വരുമെന്നത് തീർച്ചയാണ് .