Skip to content

ബെയർസ്റ്റോ തകർത്തടിച്ചു ; ആദ്യ ട്വന്റി20യിൽ വിജയം ഇംഗ്ലണ്ടിന്

വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ വിജയം. മത്സരത്തിൽ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് ഉയർത്തിയ 161 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു .വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോയുടെ തകർപ്പൻ പ്രകടമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. 40 പന്തിൽ ഒമ്പത് ഫോറും രണ്ട് സിക്സുമടക്കം 68 റൺസ് ബെയർസ്റ്റോ നേടി . ജോ ഡെൻലി 29 പന്തിൽ 30 ഉം സാം ബില്ലിംഗ്സ് 16 പന്തിൽ 18 ഉം റൺസ് നേടി . 23 എക്സ്ട്രാസ് ബൗളർമാർ വിട്ടുകൊടുത്തതാണ് ആതിഥേയർക്ക് തിരിച്ചടിയായത് .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസിനെ 37 പന്തിൽ 58 റൺസ് നേടിയ നിക്കോളാസ് പൂറനാണ് മികച്ച സ്കോറിൽ എത്തിച്ചത്. മൂന്ന് ഫോറും നാല് സിക്സും താരം നേടി . ഇംഗ്ലണ്ടിന് വേണ്ടി ടോം കറൻ നാലോവറിൽ 36 റൺസ് വഴങ്ങി നാല് വിക്കറ്റും ക്രിസ് ജോർദാൻ രണ്ട് വിക്കറ്റും ആദിൽ റഷീദ് ഒരു വിക്കറ്റും വീഴ്ത്തി .