Skip to content

ഓസ്‌ട്രേലിയൻ ടീമിന്റെ മാൻഡ്രേക്കാണോ സ്റ്റോയ്‌നിസ് ?! കണക്കുകൾ പറയും

ആവേശ പോരാട്ടത്തിനൊടുവിൽ രണ്ടാം ഏകദിനത്തിൽ 8 റൺസിന്റെ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് ഇന്ത്യ . വിജയ തീരത്തേക്ക് അടുത്ത ഓസ്‌ട്രേലിയയെ തകർപ്പൻ ബോളിങിലൂടെ സമ്മർദ്ധത്തിലാക്കുകയായിരുന്നു ബുംറ . 46 ആം ഓവറിലെ നിർണായക 2 വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് വീണ്ടും വിജയ പ്രതീക്ഷ നൽകിയത് . എന്നാൽ ഒരറ്റത്ത് സ്റ്റോയ്‌നിസ് പിടിച്ചു നിന്നത് ഇന്ത്യയ്ക് വീണ്ടും തലവേദന സൃഷ്ടിച്ചു . അവസാന ഓവറിൽ 11 റൺസ് വേണ്ടന്നിരിക്കെ ഷങ്കറിന്റെ പന്തിൽ എൽ.ബി.ഡബ്ല്യൂ ആവുകയായിരുന്നു .

ഇന്നത്തെയും ഉൾപ്പെടുത്തി ഏഴാം തവണയാണ് സ്റ്റോയ്‌നിസ് ഏകദിനത്തിൽ അർദ്ധ സെഞ്ചുറി പിന്നിട്ടിട്ടുള്ളത് . അർദ്ധ സെഞ്ചുറി നേടിയ മത്സരങ്ങളിലെല്ലാം ഓസ്‌ട്രേലിയ പരാജായപ്പെട്ടിട്ടുണ്ട് . ഏഴ് തവണ അർദ്ധ സെഞ്ചുറി കടന്നപ്പോൾ ഒരിക്കൽ മാത്രമാണ് സ്റ്റോയ്‌നിസ് സെഞ്ചുറി നേടിയിട്ടുള്ളത് .