Skip to content

ഇനി കോഹ്‌ലിക്ക് മുന്നിൽ സച്ചിൻ മാത്രം ; എകദിനത്തില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളില്‍ ഗാംഗുലിയെയും മറികടന്ന് കോഹ്ലി

നാഗ്പൂരിൽ നടന്ന രണ്ടാം ഏകദിനത്തിൽ കരിയറിലെ 40 ആം സെഞ്ചുറി നേടിയിരിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി . നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴുമ്പോഴും ഒരറ്റത്ത് നിന്ന് സെഞ്ചുറിയുടെ ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ച കോഹ്ലിയാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് . ഏകദിന കരിയറിലേ 32 ആം മാന്‍ ഓഫ് ദി മാച്ച് അവാർഡാണിത് .മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്(31) ഇതോടെ കോഹ്ലി മറികടന്നത് . ഇനി ഈ നേട്ടത്തിൽ കോഹ്‌ലിക്ക് മുന്നിലുള്ളത് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറാണ് ( 62 ). 224 മത്സരങ്ങളിൽ നിന്നാണ് കോഹ്‌ലി 32 മാൻ ഓഫ് ദി മാച്ച് നേടിയത് .