Skip to content

തിരിച്ചടിയായത് വിരാട് കോഹ്ലിയുടെ പ്രകടനം ; പരാജയ കാരണം തുറന്നുപറഞ്ഞ് ആരോൺ ഫിഞ്ച്

അവസാന ഓവർ വരെ നീണ്ട ആവേശപോരാട്ടത്തിനൊടുവിൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടിയിരിക്കുകയാണ് ആതിഥേയരായ ടീം ഇന്ത്യ . മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ 2-0 മുന്നിലെത്തുകയും ചെയ്തു . മത്സരത്തിൽ ഓസ്‌ട്രേലിയയുടെ പരാജയകാരണം വിരാട് കോഹ്ലിയുടെ പ്രകടനമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്.

തന്റെ ഏകദിന കരിയറിലെ 40 ആം സെഞ്ചുറിയാണ് വിരാട് കോഹ്ലി നേടിയത് . മത്സരത്തിൽ 120 പന്തിൽ 116 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്. 41 പന്തിൽ 46 റൺസ് നേടിയ വിജയ് ശങ്കർ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി .

” വിരാട് ആയിരുന്നു മത്സരത്തിൽ വ്യത്യാസം ഉണ്ടാക്കിയത് . ഒരുപക്ഷേ കോഹ്ലിയെ പോലെ ഞങ്ങളിൽ ഒരു ബാറ്റ്സ്മാന് മികച്ച പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ ഞങ്ങൾക്ക് വിജയാതിർത്തി മറികടക്കാൻ സാധിക്കുമായിരുന്നു . ” മത്സരശേഷം ഫിഞ്ച് പറഞ്ഞു .

വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ വിജയം നേടാൻ അവസരങ്ങൾ ഉണ്ടായെനങ്കിലും ആദ്യ മത്സരത്തിലെന്ന പോലെ മികച്ച തുടക്കം ലഭിച്ചിട്ടും വലിയ സ്കോറായി ബാറ്റ്സ്മാന്മാർക്ക് മാറ്റാൻ കഴിയാതിരുന്നതാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത് .