Skip to content

അനുഗ്രഹം വാങ്ങാനെത്തിയ ആരാധകൻ പിടി കൊടുക്കാതെ ധോണി ; വൈറലായി വീഡിയോ

ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് മഹേന്ദ്ര സിങ് ധോണി . അതിനാൽ തന്നെ ഇഷ്ട്ട താരത്തിന്റെ അനുഗ്രഹം വാങ്ങാനായി പല ആരാധകരും ഗ്രൗണ്ടിൽ ചാടിയിറങ്ങാറുണ്ട് . പലതവണ ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയിട്ടുണ്ട് . നാഗ്പൂരിൽ നടന്ന് കൊണ്ടിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇത്തരത്തിൽ വീണ്ടും സംഭവിച്ചു , എന്നാൽ ഇത്തവണ ആരാധകൻ പിടികൊടുക്കാതെ ഓടുകയായിയുന്നു ധോണി . ആരാധകനും വിട്ട് കൊടുക്കാതെ പിന്നാലെ ഓടി . ഇത് കണ്ട സഹതാരങ്ങൾക്കും കാണികൾക്കും ചിരിയടക്കാനായില്ല . ഒടുവിൽ അനുഗ്രഹം നൽകിയാണ് ധോണി ആരാധകനെ മടക്കിയയച്ചത് . നിമിഷങ്ങൾക്കുള്ളിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു .

https://twitter.com/ChakriDHONI2/status/1102914126408544256?s=19