Skip to content

ക്യാപ്റ്റനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ 9000 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും വേഗത്തിൽ 9000 റൺസ് നേടുന്ന ബാറ്റ്സ്മാനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് ഈ ചരിത്രനേട്ടം വിരാട് കോഹ്ലി സ്വന്തമാക്കിയത് . വെറും 159 ഇന്നിങ്സിൽ നിന്നാണ് ഇന്ത്യൻ നായകന്റെ ഈ ചരിത്രനേട്ടം . മറ്റൊരു ക്യാപ്റ്റനും 159 ഇന്നിങ്‌സിൽ നിന്നും 7000 റൺസ് പോലും നേടാൻ സാധിച്ചിട്ടില്ല എന്നതാണ് അതിശയിപ്പിക്കുന്ന മറ്റൊരു വസ്തുത . അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 9000 റൺസ് നേടുന്ന ആറാമത്തെ ബാറ്റ്സ്മാനും രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനും കൂടിയാണ് കോഹ്ലി .

അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി ഏറ്റവും കൂടുതൽ റൺസ് നേടിയവർ

റിക്കി പോണ്ടിങ് – 15440

ഗ്രെയിം സ്മിത്ത് – 14878

സ്റ്റീഫൻ ഫ്ലെമിങ് – 11561

അലൻ ബോർഡർ – 11062

എം എസ് ധോണി – 10683

വിരാട് കോഹ്ലി – 9000*

നേരത്തെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും വിരാട് കോഹ്ലി നേടിയിരുന്നു.