Skip to content

ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് നേടിയ റെക്കോർഡ് നാലാം ഏകദിനത്തിൽ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

ഇംഗ്ലണ്ടുമായുള്ള ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 23 സിക്സറുകൾ പറത്തി ഏകദിനത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിച്ച ടീമെന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയിരുന്നു . സീരീസിലെ നാലാം മത്സരത്തിൽ തന്നെ ആ റെക്കോർഡ് തകർത്തിരിക്കുകയാണ് ഇംഗ്ലണ്ട് . ഇന്നലെ നടന്ന മത്സരത്തിൽ 24 സിക്സറുകൾ അടിച്ചാണ് ഇംഗ്ലണ്ട് ഈ റെക്കോർഡ് മറികടന്നത് .

നാലാം മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇംഗ്ലണ്ടിനെ ബാറ്റിങിന് അയക്കുകയായിരുന്നു . 50 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ 418 റൺസാണ് ഇംഗ്ലണ്ട് അടിച്ചു കൂട്ടിയത് . 77 പന്തിൽ നിന്ന് 150 റൺസ് നേടിയ ബട്ലറാണ് ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ സമ്മാനിച്ചത് . ബട്ലർ 12 തവണയാണ് ബൗണ്ടറി കടത്തിയത് .